ഇനി നിവിൻ പോളി, ഡബ്സി കോംബോ; 'ഹബീബി ഡ്രിപ്' ആൽബം സോംഗ് ഓൺ ദി വേ
- Published by:meera_57
- news18-malayalam
Last Updated:
ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്
മലയാളത്തിന്റെ യുവ താരം നിവിൻ പോളി (Nivin Pauly) അഭിനയിക്കുന്ന ഒരു ആൽബം സോംഗ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19 , വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്.
Also read: 65 ദിവസങ്ങൾ പിന്നിട്ട് ദിലീപ് ചിത്രം D-150യുടെ ഷൂട്ടിംഗ്; മഞ്ജു പിള്ളയും ചേർന്ന ആഘോഷ പരിപാടികൾ
ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം അറേഞ്ച് ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും.
'വർഷങ്ങൾക്ക് ശേഷം', 'മലയാളി ഫ്രം ഇന്ത്യ' തുടങ്ങിയ ചിത്രങ്ങളിൽ നിവിൻ പോളി അടുത്തിടെ വേഷമിട്ടിരുന്നു. ഇതിൽ 'വർഷങ്ങൾക്ക് ശേഷം' സിനിമയിലെ അതിഥി വേഷം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.
advertisement
Summary: Actor Nivin Pauly is appearing in a new album song Habibi Drip. Teaser of the same has been released and the full song is expected to reach audience soon. The album also marks the collaboration of Nivin with singer Dabzee
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jul 18, 2024 10:15 AM IST







