'ഇത്തവണ സാമന്തയില്ല,'; 'പുഷ്പ 2'വില്‍ അല്ലുവിനോടൊപ്പം ചുവടുവയ്ക്കാൻ ശ്രീലീല റെഡി

Last Updated:

പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനമാകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ

ഇന്ത്യൻ സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾ ഒക്കെ തന്നെ ആരാധകർക്കിടയിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട് . അത്തരത്തിലൊരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് പുതിയ റിപ്പോർട്ട്.
advertisement
'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ഗാനത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ ഐറ്റം ഡാൻസിനായി പല നടിമാരുടെയും പേരുകള്‍ പ്രചരിച്ചിരുന്നു . ഇതിനിടെയാണ് ശ്രീലീല ഐറ്റം നമ്പറില്‍ തിളങ്ങാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇത്തവണ സാമന്തയില്ല,'; 'പുഷ്പ 2'വില്‍ അല്ലുവിനോടൊപ്പം ചുവടുവയ്ക്കാൻ ശ്രീലീല റെഡി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement