ആരാ ബെസ്റ്റ്? 'മൂക്കില്ലാ രാജ്യത്ത്' ടീമിനെ അനുകരിച്ച് ഫഹദും കല്യാണിയും കൂട്ടരും

Last Updated:

സംവിധായകൻ അൽത്താഫ് സലിം പറഞ്ഞു കൊടുക്കുന്ന ഡയലോഗ് അതുപോലെ അനുകരിക്കുകയാണ് ഈ നാലുപേരും

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
മാനസികരോഗാശുപത്രിയിൽ നിന്നും ചാടി ബോളിവുഡ് നടനെ കാണാൻ കൊച്ചിയിലെത്തുന്ന നാൽവർ സംഘത്തെ ഓർമയില്ലേ? നടന്മാരായ തിലകൻ, മുകേഷ്, ജഗതി ശ്രീകുമാർ, സിദ്ധിഖ് എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയിലെ ഒരു രംഗം അതുപോലെ അനുകരിക്കുകയാണ് ഫഹദും കൂട്ടരുമടങ്ങുന്ന 'ഓടും കുതിര ചാടും കുതിര' ടീം. അന്നത്തെ ആ നാലുപേരുടെ സ്ഥാനത്ത് ഇന്ന് സുരേഷ് കൃഷ്ണ, ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, വിനയ് ഫോർട്ട് എന്നിവരാണ്. സിനിമയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച ശേഷമാണ് ടീം ഇങ്ങനെയൊരു വീഡിയോയുമായി രംഗത്തെത്തുന്നത്. സംവിധായകൻ അൽത്താഫ് സലിം പറഞ്ഞു കൊടുക്കുന്ന ഡയലോഗ് അതുപോലെ അനുകരിക്കുകയാണ് ഈ നാലുപേരും.
കല്യാണി, ഫഹദ് ഫാസിൽ, ലാൽ, സുരേഷ് കൃഷ്ണ ,വിനയ് ഫോർട്ട് തുടങ്ങി ഒട്ടനേകം താരങ്ങൾ സിനിമയിൽ ഉണ്ട്. ഇത് കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന സിനിമയാണ്.



 










View this post on Instagram























 

A post shared by Frenemies (@_frenemiesinsta)



advertisement
നടൻ ലാൽ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
സിനിമാറ്റോഗ്രാഫി: ജിൻറ്റോ ജോർജ്, സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: അഭിനവ് സുന്ദർ നായക്, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ, കലാ സംവിധാനം: ഔസേഫ് ജോൺ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, VFX: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, പി.ആർ.ഒ.: എ.എസ്. ദിനേശ്, ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
advertisement
Summary: Odum Kuthira Chadum Kuthira team imitates Mookkilla Rajyathu movie scene
മലയാളം വാർത്തകൾ/ വാർത്ത/Film/
ആരാ ബെസ്റ്റ്? 'മൂക്കില്ലാ രാജ്യത്ത്' ടീമിനെ അനുകരിച്ച് ഫഹദും കല്യാണിയും കൂട്ടരും
Next Article
advertisement
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
  • ഡോ. സുമൻ ഖുൽബെയുടെ മെഡിക്കൽ ലൈസൻസ് കാനഡയിൽ റദ്ദാക്കി, പ്രൊഫഷണൽ അതിരുകൾ ലംഘിച്ചതിന്.

  • രോഗികളുമായി പ്രൊഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനാണ് ഡോ. ഖുൽബെയുടെ ലൈസൻസ് റദ്ദാക്കിയത്.

  • ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയതായി കണ്ടെത്തി.

View All
advertisement