Asthma | നീന്തൽ മുതൽ നടത്തം വരെ; ആസ്മ രോഗികൾക്ക് ചെയ്യാവുന്ന ചില വ്യായാമങ്ങൾ
- Published by:Amal Surendran
- news18-malayalam
Last Updated:
കൃത്യമായ ആസൂത്രണത്തിലൂടെ, ചെറിയ വ്യായാമങ്ങൾ ചെയ്ത് ആസ്മ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ആസ‍്‍മ (Asthma). ആസ്മ രോഗികളിൽ ഫിറ്റ്നസ് (fitness) ചികിത്സകൾ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ജീവിതനിലവാരം ഉയർത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ജേണൽ ഓഫ് ഹെൽത്ത് സൈക്കോളജിയിലാണ് (Journal of Health Psychology) പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എയ്‌റോബിക്‌സ് പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ ആസ്ത്മ രോഗികളെ ഏതെങ്കിലും വിധത്തിൽ സഹായിക്കുമോ എന്ന് പരിശോധിക്കാനാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാല (The University of East Anglia) പഠനം നടത്തിയത്.
ശ്വാസതടസം, കഠിനമായ ശ്വാസം മുട്ടൽ, നെഞ്ചിൽ ഞെരുക്കമോ സമ്മർദ്ദമോ തോന്നുന്നത്, നെഞ്ച് വേദന എന്നിവയെല്ലാം ആസ‍്‍മയുടെ ലക്ഷണങ്ങളാണ്. ക്ഷീണവും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും മൂലം ആസ്മ രോഗികൾ പലപ്പോഴും ആയാസകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെ, ചെറിയ വ്യായാമങ്ങൾ ചെയ്ത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു ഇൻഹെയ്ലർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് വ്യായാമം ചെയ്യുമ്പോൾ ശ്വസനം എളുപ്പമാക്കുന്നു. ഇൻഹെയ്ലർ ഉപയോഗിച്ചതിനു ശേഷവും ആസ്മയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഡോക്ടർ നിർദേശിച്ച മരുന്ന് കഴിക്കാം.
advertisement
ആദ്യം ചില വാം ആപ്പ് വ്യായാമങ്ങൾ ചെയ്യേണ്ടതുണ്ട്. അവസാനിപ്പിക്കുന്നതും സാവധാനം ആയിരിക്കണം. അന്തരീക്ഷത്തിൽ തണുപ്പുള്ളപ്പോൾ, നിങ്ങളുടെ മൂക്കും വായും മൂടാൻ മറക്കരുത്. തണുത്ത വായു ശ്വാസനാളങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.
ആസ്മയുള്ളവർക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ചില വ്യായാമങ്ങൾ ഇതാ..
1. നീന്തൽ (Swimming)
ആസ്മ രോഗികൾക്ക് ഏറ്റവുമധികം ശുപാർശ ചെയ്യുന്ന വ്യായാമങ്ങളിൽ ഒന്നാണ് നീന്തൽ. മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച്, നീന്തുമ്പോൾ ആസ്മയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
advertisement
2. നടത്തം (Walking)
ആസ്മ രോഗികൾക്കുള്ള മറ്റൊരു മികച്ച വ്യായാമമാണ് നടത്തം. ഇത് ശരീരത്തിൽ അധികം ആയാസം അനുഭവപ്പെടാത്ത വ്യായാമം ആയതിനാൽ ശ്വസിക്കുന്നത് എളുപ്പമാകും.
3. ഹൈക്കിങ്ങ് (Hiking)
ആസ്മ രോഗികൾ ഇടക്ക് ചെറിയ ട്രക്കിങ്ങ് നടത്തുന്നതു കൊണ്ട് കുഴപ്പമില്ല. വലിയ കയറ്റങ്ങളില്ലാത്ത വഴികൾ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ, ട്രെക്കിംഗിന് പോകുന്നതിനു മുൻപ് ആ പ്രദേശത്തെ പൂമ്പൊടിയുടെ അളവ് പരിശോധിക്കുക. പൂമ്പൊടിയുടെ അളവ് കുറവാണെങ്കിൽ മാത്രം പോകുക
advertisement
4. ബൈക്ക് ഓടിക്കുക (Bike riding for fun)
ഇടക്ക് ചെറിയൊരു ബൈക്ക് റൈഡ് പോകാം. വലിയ ആയാസം കൂടാതെ ചെയ്യാൻ കഴിയുന്ന കാര്യമാണിത്. ഇൻഡോർ സൈക്ലിംഗും നടത്താവുന്നതാണ്.
5. ട്രാക്ക് ആൻഡ് ഫീൽഡ് (Track and field)
നിങ്ങൾക്ക് ഓടാൻ താൽപര്യമുണ്ടെങ്കിൽ, സ്പ്രിന്റ് പോലെയുള്ള ഹ്രസ്വ-ദൂര ഓട്ടങ്ങൾ നടത്താം. കൂടുതൽ ഗുരുതരമായ ആസ്മ ഉള്ളവർ ട്രാക്കിലോ പുറത്തോ, ദീർഘദൂര ജോഗിങ്ങോ ഓട്ടമോ നടത്താൻ പാടില്ല.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2022 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Asthma | നീന്തൽ മുതൽ നടത്തം വരെ; ആസ്മ രോഗികൾക്ക് ചെയ്യാവുന്ന ചില വ്യായാമങ്ങൾ