'ആ രാത്രി ഒരിക്കലും തിരിച്ചുവരാതെ ഇറങ്ങിപ്പോയ ഇരുപതുകാരി; രഞ്ജിത്ത്, മമ്മൂട്ടി ചിത്രം 'പാലേരി മാണിക്യം' ട്രെയ്‌ലർ

Last Updated:

രഞ്ജിത്ത് സംവിധാനം ചെയ്ത, മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച 'പലേരി മാണിക്യം' ട്രെയ്‌ലർ

'പലേരി മാണിക്യം' ട്രെയ്‌ലർ
'പലേരി മാണിക്യം' ട്രെയ്‌ലർ
മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത 'പലേരി മാണിക്യം' (Paleri Manikyam) വീണ്ടും പ്രദർശനത്തിനൊരുങ്ങുന്ന വേളയിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി അണിയറപ്രവർത്തകർ. സിനിമയുടെ ഏറ്റവും പുതിയ ശബ്ദ സാങ്കേതിക മികവോടെ 4K അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. മഹാ സുബൈർ, എ.വി. അനൂപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മൂന്നാം തവണയാണ് തിയെറ്ററിലെത്തിക്കുന്നത്.
2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയെറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.
advertisement
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ്, മുസ്തഫ, ശശി കലിംഗ, ടി. ദാമോദരൻ, വിജയൻ വി. നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം- മനോജ് പിള്ള, സംഗീതം- ശരത്, ബിജിബാൽ, കഥ- ടി.പി. രാജീവൻ. അത്ഭുതപ്പെടുത്തുന്ന പുത്തൻ ദൃശ്യ-ശബ്ദ ഭംഗിയിൽ 'പാലേരിമാണിക്യം' ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Paleri Manikyam, a Malayalam movie directed by Ranjith starring Mammototy, Shwetha Menon and Mythili in the lead roles is gearing up for a re-release in 4K atmos
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആ രാത്രി ഒരിക്കലും തിരിച്ചുവരാതെ ഇറങ്ങിപ്പോയ ഇരുപതുകാരി; രഞ്ജിത്ത്, മമ്മൂട്ടി ചിത്രം 'പാലേരി മാണിക്യം' ട്രെയ്‌ലർ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement