നാട്ടിലെങ്ങും തിരഞ്ഞെടുപ്പ് വിജയാഘോഷം നടക്കുമ്പോൾ താരങ്ങളിൽ പലരും ഈ രംഗത്തെത്തിയിട്ടില്ല. സാധാരണ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ളവർ അഭിനന്ദന പോസ്റ്റുകൾ എങ്കിലും ഇടുക പതിവാണ്.
എന്നാൽ തന്റെ രാഷ്ട്രീയം പറയാത്ത താരമാണ് പേളി മാണി. പേളിയുടെ പ്രൊഫൈൽ തുറന്നു നോക്കിയാൽ കാണുക രസകരമായ തമാശകളും നേരമ്പോക്കുകളും മാത്രം.
ഗർഭിണിയായിരിക്കുന്ന വേളയിൽ ഗർഭകാലം അടിച്ചുപൊളിച്ച് ആസ്വദിക്കുന്നതെങ്ങനെ എന്നറിയണമെങ്കിൽ പേളിയുടെ പ്രൊഫൈൽ ഒന്ന് തുറന്നു നോക്കേണ്ട കാര്യമേ ഉള്ളൂ.
പക്ഷെ പേളി മാണി വോട്ടെണ്ണൽ നടന്നപ്പോൾ തന്നെ തന്റെ ഇപ്പോഴത്തെ മൂഡ് എന്തെന്നും പറഞ്ഞുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. (വീഡിയോ ചുവടെ)
അതെ, പുറത്തു ബഹളവും ആഘോഷങ്ങളും നടന്നാലും മടിയുള്ളവർക്ക് ഫോളോ ചെയ്യാനുള്ള ഗാനമാണിത്. സ്വന്തം കട്ടിലിൽ ചുരുണ്ടുകൂടി, അടുത്തിരിക്കുന്ന ഫോൺ ഒന്ന് എത്തിപ്പിടിക്കാൻ പോലും മടി തോന്നുന്ന ആൾക്കാർക്കുള്ള ഗാനമാണിത്.
ബ്രൂണോ മാഴ്സിന്റെ ഈ ഗാനം വർഷങ്ങളായി ട്രെൻഡിംഗ് ആണ്.
അടുത്തിടെ നിറവയറുമായി പേളി ചെയ്ത ബേബി-മമ്മ ഡാൻസ് ശ്രദ്ധേയമായിരുന്നു. ഒട്ടേറെപ്പേർ പേളിക്ക് അഭിനന്ദനവും അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.