ആശ്രിതനിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായ പാർവതി തിരുവോത്ത്; 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ആരംഭിച്ചു

Last Updated:

'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

News18
News18
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ചിത്രത്തിന്റെ ഷൂട്ടിംഗ് കൂത്താട്ടുകുളത്ത് ആരംഭിച്ചു. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്.
മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ '
ജെബി മേത്തർ എംപിയും,പാർവതി തിരുവോത്തും ഭദ്രദീപം കൊളുത്തിയതോടെ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് തുടക്കമായി. സംവിധായകൻ ഷഹദ്, ഭാര്യ ഹിബ, അഭിനേതാക്കളായ സിദ്ധാർത്ഥ് ഭരതൻ, മാത്യു തോമസ്, അസീസ് നെടുമങ്ങാട്, വിനയ് ഫോർട്ട്, സനൂപ് ചങ്ങനാശേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് കുമാർ, ലൈൻ പ്രൊഡ്യൂസർ ദീപക് രാജ, പ്രവീൺകുമാർ, കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ റെജി ജോൺ, മെമ്പർ ടി.സി. ഭാസ്കരൻ എന്നിവരും ഭദ്രദീപം കൊളുത്തി. തുടർന്ന് പാർവതി തിരക്കഥ ഡയറക്ടർ ഷഹദിന് കൈമാറി. ചിത്രത്തിലെ അഭിനേതാവായ സൽമാൻ കുറ്റിക്കോടും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് കുമാറും ചേർന്ന് സ്വിച്ച് ഓൺ കർമ്മം ചെയ്തപ്പോൾ പാർവതി തിരുവോത്തും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. തുടർന്ന് ഷൂട്ടിംഗ് ആരംഭിച്ചു.
advertisement
ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകർക്ക് പ്രതീക്ഷയും വർദ്ധിക്കുന്നു. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
പ്രശസ്ത താരങ്ങളായ പാർത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ്u നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്.
advertisement
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. ലൈൻ പ്രൊഡ്യൂസർ - ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ ജോസഫ് കെ. തോമസ്,
advertisement
സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കടത്ത്, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബേബി പണിക്കർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ആക്ഷൻ - കലൈ കിംഗ്‌സൺ, വസ്ത്രാലങ്കാരം - സമീറ സനീഷ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.
ഡിജിറ്റൽ പി ആർ - ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് രോഹിത് കെ.എസ്. പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ. 60 ദിവസത്തോളം ഷൂട്ടിംഗ് പ്രതീക്ഷിക്കുന്ന സിനിമയുടെ ലൊക്കേഷനുകൾ കോട്ടയം, കോന്നി എറണാകുളം.
advertisement
Summary: Shooting of the film 'Prathamadrishthya Kuttakar', starring Parvathy Thiruvoth in the lead role, began on Monday, January 2nd in Koothattukulam. The film is directed by Shahad, a notable young filmmaker
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആശ്രിതനിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായ പാർവതി തിരുവോത്ത്; 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ആരംഭിച്ചു
Next Article
advertisement
'ഇറ്റലിയിൽ സോണിയയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടം, സ്വര്‍ണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ സുരേന്ദ്രൻ
'ഇറ്റലിയിൽ സോണിയയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടം, സ്വര്‍ണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ സുരേന്ദ്രൻ
  • ശബരിമല സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണ് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു

  • ഇറ്റലിയിൽ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടം നടത്തുന്നുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു

  • കോൺഗ്രസിനും യുഡിഎഫിനും പരിക്ക് പറ്റുമെന്നും അന്വേഷണം പലരെയും രക്ഷിക്കാൻ ശ്രമമുണ്ടെന്നും ആരോപണം.

View All
advertisement