advertisement

പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം ടീസര്‍ പുറത്ത്; ആക്ഷൻ സിനിമയോടുള്ള ഇഷ്ടം; ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവം

Last Updated:

രജനീകാന്ത് ചിത്രങ്ങളോടും ആക്ഷൻ ചിത്രങ്ങളോടുമുള്ള മുഖ്യന്റെ ഇഷ്ടം, സിനിമയിലെ രംഗങ്ങൾ‌ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ജീവിതത്തിൽ‌ പശ്ചാത്തപിക്കേണ്ടിവന്നിട്ടുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പിണറായി വിജയനോട് മോഹൻലാൽ ചോദിക്കുന്നതാണ് ടീസറിലുള്ളത്

Rapid Read
ടീസറിൽ നിന്ന്
ടീസറിൽ നിന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ- മോഹൻലാൽ അഭിമുഖത്തിന്റെ ടീസർ പുറത്ത്. 1.15 മിനിറ്റ് നീളുന്ന ടീസർ മോഹൻലാലാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. രജനീകാന്ത് ചിത്രങ്ങളോടും ആക്ഷൻ ചിത്രങ്ങളോടുമുള്ള മുഖ്യന്റെ ഇഷ്ടം, സിനിമയിലെ രംഗങ്ങൾ‌ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ജീവിതത്തിൽ‌ പശ്ചാത്തപിക്കേണ്ടിവന്നിട്ടുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പിണറായി വിജയനോട് മോഹൻലാൽ ചോദിക്കുന്നതാണ് ടീസറിലുള്ളത്. തല്ലുകൊണ്ട് ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവവും മുഖ്യമന്ത്രി പങ്കുവക്കുന്നുണ്ട്. തന്റെ സിനിമയിലെ ഏതെങ്കിലും ഡയലോഗ് ഓർമയുണ്ടോ എന്ന മോഹൻലാലിന്‌‍റെ ചോദ്യത്തിന് 'ദിനേശനും ദാസനും' എന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുന്നു.
ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യുന്ന അഭിമുഖത്തിന്റെ പിന്നിൽ സംവിധായകൻ ടി കെ രാജീവ്കുമാർ അടക്കമുള്ള പ്രമുഖരാണുള്ളതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. 'കണ്ടിയും മിണ്ടിയും ഇരുവർ' എന്ന പേരിലാണ് അഭിമുഖം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ നേരത്തെ അഭിമുഖം നടത്തിയിട്ടുണ്ട്. 'ഇരുവർ' എന്നായിരുന്നു ഇതിന്റെ പേര്.
പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്നയാളാണ് മോഹൻലാൽ. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായി നടത്തിയ ചിത്രീകരണത്തെക്കുറിച്ച് അധികമാരെയും അറിയിച്ചില്ല.
advertisement
ആദ്യ ദിവസം ഇരുവരും തമ്മിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയാക്കി. പിറ്റേ ദിവസമാണ് എല്ലാ ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ അഭിമുഖം ചിത്രീകരിച്ചത്. ഇന്നലെ സഭാനടപടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മുഖ്യമന്ത്രി ചിത്രീകരണം പൂർത്തിയാക്കി. സർക്കാർ അമിതമായ പി ആർ വർക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി–മോഹൻലാൽ അഭിമുഖം എത്തുന്നത്.
Summary: Actor Mohanlal has released the teaser for his exclusive interview with Chief Minister Pinarayi Vijayan, titled 'Kandum Mindiyum Iruvar'. The 1-minute 15-second clip provides a glimpse into a candid and light-hearted conversation between the two icons. The Chief Minister reveals his fondness for Rajinikanth movies and action films.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം ടീസര്‍ പുറത്ത്; ആക്ഷൻ സിനിമയോടുള്ള ഇഷ്ടം; ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവം
Next Article
advertisement
പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം ടീസര്‍ പുറത്ത്; ആക്ഷൻ സിനിമയോടുള്ള ഇഷ്ടം; ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവം
പിണറായി വിജയൻ-മോഹൻലാൽ അഭിമുഖം ടീസര്‍ പുറത്ത്; ആക്ഷൻ സിനിമയോടുള്ള ഇഷ്ടം; ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവം
  • മോഹൻലാൽ-പിണറായി വിജയൻ അഭിമുഖ ടീസർ പുറത്തിറങ്ങി, ആക്ഷൻ സിനിമകളോടുള്ള ഇഷ്ടം പങ്കുവച്ചു

  • രജനീകാന്ത് ചിത്രങ്ങളോടും ആക്ഷൻ രംഗങ്ങളോടുമുള്ള താൽപര്യവും, തൊലി പൊളിഞ്ഞ അനുഭവവും മുഖ്യമന്ത്രി പറഞ്ഞു

  • മോഹൻലാൽ ചോദിച്ച സിനിമ ഡയലോഗ് ഓർമ്മയുള്ളതിനെ 'ദിനേശനും ദാസനും' എന്ന് ചിരിച്ച് മുഖ്യമന്ത്രി മറുപടി നൽകി

View All
advertisement