Daljeet Kaur | പഞ്ചാബിന്റെ 'ഹേമ മാലിനി' ദൽജീത് കൗർ അന്തരിച്ചു
- Published by:user_57
- news18-malayalam
Last Updated:
പഞ്ചാബിലെ ലുധിയാനയിൽ വച്ചായിരുന്നു അന്ത്യം
നിരവധി സൂപ്പർഹിറ്റ് പഞ്ചാബി സിനിമകളിലെ നായികാ വേഷങ്ങളിലൂടെ പ്രശസ്തയായ നടി ദൽജീത് കൗർ അന്തരിച്ചു. പഞ്ചാബിലെ ലുധിയാനയിൽ വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച ദൽജീത്, കഴിഞ്ഞ ഒരു വർഷമായി കോമയിലായിരുന്നുവെന്ന് കസിൻ ഹരീന്ദർ സിംഗ് ഖംഗുര പറഞ്ഞു. പഞ്ചാബിന്റെ ഹേമമാലിനി എന്നായിരുന്നു കൗറിന്റെ വിളിപ്പേര്.
സുധാറിലെ ബന്ധുവിന്റെ വസതിയിൽ രാവിലെയായിരുന്നു കൗറിന്റെ അന്ത്യം. അന്തിമ ചടങ്ങുകൾ നടത്തി എന്ന് ഖംഗുര പറഞ്ഞു.
ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദം നേടിയ അവർ 1976-ൽ 'ദാസ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു.
'പുട്ട് ജട്ടൻ ദേ' (1983), 'മംലാ ഗർബർ ഹേ' (1983), 'കി ബാനു ദുനിയാ ദാ' (1986), 'പട്ടോല' (1988), 'സൈദ ജോഗൻ' (1979) തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ കൗർ അഭിനയിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2022 3:21 PM IST