എട്ട് മണിക്കൂർ ജോലി ചെയ്യും; സെറ്റിൽ വന്നാൽ മഹേഷ് ബാബു ചെയ്യാത്ത കാര്യം എന്തെന്ന് രാജമൗലി
- Published by:meera_57
- news18-malayalam
Last Updated:
അദ്ദേഹം എട്ട് മണിക്കൂർ ജോലി ചെയ്യും, തിരികെ പോകുമ്പോൾ മാത്രമേ... മഹേഷ് ബാബുവിനെ കുറിച്ച് രാജമൗലി
സിനിമാ സെറ്റിലെ മഹേഷ് ബാബുവിന്റെ (Mahesh Babu) ശീലത്തെക്കുറിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി (S.S. Rajamouli). എല്ലാവരും അദ്ദേഹത്തിൽ നിന്ന് അക്കാര്യം കണ്ടു പഠിക്കണമെന്ന് സംവിധായകൻ പറയുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ മഹേഷ് ബാബു നായകനാകുന്ന 'വാരാണസി' എന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്ത സംവിധായകൻ പറഞ്ഞ വാക്കുകൾ: "മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ നിന്നും നമുക്കെല്ലാവർക്കും ഒരു കാര്യം പഠിക്കാനുണ്ട്."
"നമുക്കെല്ലാവർക്കും അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന ഒന്ന്. മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിലേക്കോ വരുമ്പോൾ മൊബൈൽ ഫോൺ തൊടില്ല. അദ്ദേഹം എട്ട് മണിക്കൂർ ജോലി ചെയ്യും, തിരികെ പോകുമ്പോൾ മാത്രമേ മൊബൈൽ ഫോൺ നോക്കൂ."
ഈ ഗുണം എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നാണെന്ന് സംവിധായകൻ. മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ 'വാരാണസി'യുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ വെച്ചാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയുടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുകയും മഹേഷ് ബാബു രുദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
advertisement
ആരാധകരെയും സിനിമാപ്രേമികളെയും സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി നിർമ്മാതാക്കൾ ഈ അവസരത്തിൽ അവതരിപ്പിച്ചു; ചിത്രത്തിന്റെ ടൈറ്റിൽ ടീസർ. കഥ കാലഘട്ടങ്ങളെ മാത്രമല്ല, പ്രദേശങ്ങളെയും മാറ്റുന്നുവെന്ന് ഈ ക്ലിപ്പ് കാട്ടിത്തരുന്നു. അതിന് ഭക്തിസംബന്ധിയായ ഒരു കോണുണ്ട്.
"ചില സിനിമകൾക്കായി പത്രസമ്മേളനം നടത്തി കഥ പ്രഖ്യാപിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്നാൽ, ഈ സിനിമയ്ക്ക് വേണ്ടി, വെറും വാക്കുകൾ കൊണ്ട് അതിന്റെ വ്യാപ്തിയിൽ നീതി പുലർത്താൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. അതിനാൽ, ഒരു അനൗൺസ്‌മെന്റ് വീഡിയോ നിർമ്മിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു വാക്കുപോലും പറയാതെ, ഈ സിനിമയുടെ വ്യാപ്തിയും ആഴവും കാണിക്കുന്ന ഒരു വീഡിയോ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അത് വൈകി, ഇപ്പോൾ ഞങ്ങൾ അത് പുറത്തിറക്കുകയാണ്."
advertisement
സാങ്കേതിക തടസങ്ങൾ മൂലമുണ്ടായ ചില ഉത്കണ്ഠാജനകമായ നിമിഷങ്ങൾക്കിടയിലും, നിർമ്മാതാക്കൾ ടൈറ്റിൽ ടീസർ പുറത്തിറക്കി. പ്രീമിയം ലാർജ് സ്കെയിൽ ഫോർമാറ്റ് ഫിലിംഡ് ഫോർ ഐമാക്സ് എന്ന പുതിയ സാങ്കേതികവിദ്യ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് രാജമൗലി പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 16, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എട്ട് മണിക്കൂർ ജോലി ചെയ്യും; സെറ്റിൽ വന്നാൽ മഹേഷ് ബാബു ചെയ്യാത്ത കാര്യം എന്തെന്ന് രാജമൗലി


