Game Changer : ഷങ്കർ സംഭവം ; ഗെയിം ചെയ്ഞ്ചറിൽ ഒരു ഗാനരംഗത്തിന്റെ ചിലവ് 15 കോടി ചിത്രീകരണം ന്യൂസിലാൻഡിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഈ മാസം 27 ന് ചിത്രത്തിലെ മൂന്നാം ഗാനത്തിന്റെ ചിത്രീകരണം ന്യൂസിലാൻഡിൽ ആരംഭിക്കും
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സിനിമകളിലെ വൻ സ്കെയിലുള്ള ഗാനരംഗങ്ങളുടെ പേരിൽ എന്നും ചർച്ചയാകാറുള്ള ശങ്കർ ഇക്കുറിയും ആ പതിവ് തെറ്റിക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . ഗെയിം ചെയ്ഞ്ചറിലെ മൂന്നാം ഗാനത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ മാസം 27 ന് ചിത്രത്തിലെ മൂന്നാം ഗാനത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.15 കോടി ബജറ്റിൽ രാം ചരണും കിയാര അദ്വാനിയും ഉൾപ്പെടുന്ന ഗാനം ചിത്രീകരിക്കുന്നത് ന്യൂസിലാൻഡിൽ വച്ചാണ് .ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് രണ്ടു ഗാനങ്ങൾക്കും ലഭിച്ചത്. ഒരു ടിപ്പിക്കൽ ഷങ്കർ സ്റ്റൈലിലുള്ള ഗ്രാൻഡ് ഡാൻസ് നമ്പറുകളാണ് രണ്ടു ഗാനങ്ങളും.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയിൽ തിയേറ്ററിലെത്തും. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 24, 2024 11:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Game Changer : ഷങ്കർ സംഭവം ; ഗെയിം ചെയ്ഞ്ചറിൽ ഒരു ഗാനരംഗത്തിന്റെ ചിലവ് 15 കോടി ചിത്രീകരണം ന്യൂസിലാൻഡിൽ