'ഇത് ശങ്കർ സംഭവം ' കിടിലൻ നൃത്തചുവടുകളുമായി രാംചരൺ ; 'ഗെയിം ചെയ്ഞ്ചർ' സോങ് പ്രോമോ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
'ഇന്ത്യൻ 2' എന്ന ചിത്രത്തിന് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ.
രാം ചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചർ' എന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിലെ പുതിയ ഗാനത്തിൻ്റെ പ്രൊമോ പുറത്തിറങ്ങി.'ഇന്ത്യൻ 2' എന്ന ചിത്രത്തിന് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ. രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നാല്പത്തഞ്ച് സെക്കന്റ് ദൈർഘ്യമുള്ള പ്രോമോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഗ്രാൻഡ് ഡാൻസ് നമ്പർ ആണ് ഗാനം എന്നാണ് പ്രോമോയിലൂടെ മനസിലാകുന്നത്. മുഴുവൻ ഗാനം ഇന്ന് പുറത്തിറങ്ങും.
ഗാനരംഗത്ത് തകർപ്പൻ ഡാൻസ് നമ്പറുമായാണ് രാം ചരൺ എത്തുക എന്ന് പ്രോമോയിൽ നിന്നും വ്യക്തമാണ്. തമൻ എസ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അനന്ത ശ്രീറാം എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് നകാഷ് അസീസ് ആണ്. ചിത്രത്തിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് 'ഗെയിം ചെയ്ഞ്ചർ' തിയേറ്ററിൽ എത്തും. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.
advertisement
ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. തമൻ ആണ് സംഗീത നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ജരഗണ്ടി എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 30, 2024 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇത് ശങ്കർ സംഭവം ' കിടിലൻ നൃത്തചുവടുകളുമായി രാംചരൺ ; 'ഗെയിം ചെയ്ഞ്ചർ' സോങ് പ്രോമോ പുറത്ത്