Rashmika Mandanna Allu Arjun: 'ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വേദനയുണ്ട്'; അല്ലു അർജുന്റെ അറസ്റ്റിൽ രശ്മിക മന്ദാന

Last Updated:

അത്യന്തം ദുഃഖകരവും നിർഭാഗ്യകരവുമാണ് നടന്ന സംഭവങ്ങളെന്നും രശ്മിക

News18
News18
പുഷ്പ 2 റിലീസ് ദിനത്തിൽ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ നടൻ അല്ലു അർജുൻ അറസ്റ്റിലായതിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോൾ കാണുന്ന കാര്യങ്ങൾ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും. അത്യന്തം ദുഃഖകരവും നിർഭാഗ്യകരവുമാണ് നടന്ന സംഭവങ്ങളെന്നും എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണെന്നും രശ്മിക ട്വിറ്ററിൽ കുറിച്ചു.
രശ്മികയുടെ ട്വിറ്റ്
ഞാൻ ഇപ്പോൾ കാണുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.. നടന്നത് നിർഭാഗ്യകരവും അത്യന്തം ദുഃഖകരവുമായ സംഭവമാണ്. എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്.
അതേസമയം ഹൈദരാബാദിൽ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയുടേതാണ് ഉത്തരവ്. അല്ലു അർജുൻ ഒരു നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ പുഷ്പ 2 റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും, അവരുടെ പ്രായപൂർത്തിയാകാത്ത മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കീഴ്‌ക്കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടന് ഈ വിധി വലിയ ആശ്വാസമാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Rashmika Mandanna Allu Arjun: 'ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വേദനയുണ്ട്'; അല്ലു അർജുന്റെ അറസ്റ്റിൽ രശ്മിക മന്ദാന
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement