'പുഷ്പ 2' ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം; 'പുഷ്പ 1' ഓർമ്മചിത്രങ്ങളും കുറിപ്പുമായി രശ്മിക മന്ദാന
- Published by:meera_57
- news18-malayalam
Last Updated:
രശ്മിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോം എക്സിൽ പത്ത് ഓർമ്മ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്
ഡിസംബർ അഞ്ചിന് അല്ലു അർജുൻ ചിത്രം 'പുഷ്പ 2' തിയേറ്ററുകളിൽ എത്തുകയാണ്. ട്രെയ്‌ലർ ഈ മാസം 17 ന് വൈകിട്ട് 6.03ന് പുറത്തിറങ്ങാനൊരുങ്ങുന്നു. ഇപ്പോഴിതാ 'പുഷ്പ 1' കാലത്തെ തന്‍റെ ഓർമ്മചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നായിക രശ്മിക മന്ദാന.
"പുഷ്പ 2ന്‍റെ ട്രെയ്‌ലർ ഉടൻ വരാനിരിക്കുകയാണ്, അതിനാൽ ഞാൻ പുഷ്പ 1-ൽ നിന്നുള്ള എന്‍റെ എല്ലാ ഓർമ്മകളിലേക്കും ഒന്ന് തിരിഞ്ഞുനോക്കുകയാണ്, ഞാൻ നിങ്ങളുമായി ഇതൊന്നും പങ്കിട്ടിട്ടില്ലെന്ന് മനസ്സിലാക്കിയതിനാലാണത്. ഈ ചിത്രങ്ങളിൽ ആദ്യത്തേത്ത് നിങ്ങൾക്കുള്ള ശ്രീവല്ലിയുടെ സ്നേഹമാണ്. പുഷ്പയും ശ്രീവല്ലിയും റഷ്യയിൽ എത്തിയപ്പോഴുള്ളതാണ് രണ്ടാമത്തേത്. പുഷ്പ ദ റൈസിന്‍റേയും പുഷ്പ ദ റൂളിന്‍റേയും ബ്രെയിനായ ജീനിയസ് സുകുമാർ സാറിനോടൊപ്പമുള്ള ചിത്രമാണ് മൂന്നാമത്തേത്. പുഷ്പ ഗ്യാങ്ങിനോടൊപ്പം എന്‍റെ കൈയ്യിൽ ആകെയുള്ള ചിത്രമാണീ നാലാമത്തേത്. ശ്രീവല്ലിയുടെ ഫസ്റ്റ് ലുക്ക് ടെസ്റ്റാണ് അഞ്ചാമത്തേത്. സാമി ഗാനത്തിലെ എന്‍റെ പെൺകുട്ടികളോടൊപ്പമുള്ളതാണ് ആറാമത്തേത്. ഹോ എന്‍റെ ദൈവമേ എന്തൊരു ഓളമായിരുന്നു സാമി. ശ്രീവല്ലിയുടെ മുടിയും മേക്കപ്പും വസ്ത്രങ്ങളും അവരുടെ സ്വന്തം ഫാഷൻ ലൈനാണ്, ശ്രീവല്ലിയ്ക്ക് വ്യത്യസ്തമായ കണ്ണുകൾ വേണോ വേണ്ടയോ എന്ന് നോക്കിയപ്പോള്‍.. അവസാനം ഞങ്ങൾ കറുത്ത ലെൻസ് ഉപയോഗിക്കാതെ എന്‍റെ സ്വാഭാവിക ഐ കളറിൽ ഉറപ്പിക്കുകയായിരുന്നു, അതാണ് എട്ടാമത്തെ ചിത്രം. ഞങ്ങൾ സൃഷ്ടിച്ചതിൽ ഞങ്ങൾ വളരെ സന്തോഷചിത്തരായുള്ളതാണ് ഒമ്പതാമത്തെ ചിത്രം. തിരുപ്പതിയിലേക്ക് പോയി കഥാപാത്രത്തിനായി ഗവേഷണം നടത്തിയതാണ് പത്താമത്തെ ചിത്രം, ശ്രീവല്ലി ഇവിടെ തുടങ്ങി, ശ്രീവല്ലി യഥാർത്ഥത്തിൽ തിരുപ്പതിയിലാണ് ആരംഭിച്ചത്! പുഷ്പ 2ന് മുമ്പ് നിങ്ങൾക്ക് കൂടുതൽ സന്തോഷത്തിനായാണിത്", രശ്മിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോം എക്സിൽ പത്ത് ഓർമ്മ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്.
advertisement
The trailer for pushpa 2 drops soon so I was looking back at all my memories from Pushpa 1🔥🔥and I realised I hadn’t shared anything with you guys.. so here goes! ❤️❤️🔥
1- Srivalli sending you fulllll love! ❤️
2 #throwback to Your Pushpa and Srivalli from Russia 😎❤️🔥
3 The… pic.twitter.com/7TRpDGmFUm
— Rashmika Mandanna (@iamRashmika) November 14, 2024
advertisement
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
advertisement
തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.
advertisement
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
advertisement
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 15, 2024 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പുഷ്പ 2' ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം; 'പുഷ്പ 1' ഓർമ്മചിത്രങ്ങളും കുറിപ്പുമായി രശ്മിക മന്ദാന