Ravi Mohan | മാരത്തോൺ സിനിമാ നിർമാണത്തിനൊരുങ്ങി രവി മോഹൻ; മൂന്നു വർഷം കൊണ്ട് 10 സിനിമകൾ നിർമിക്കും

Last Updated:

നടനും നിർമ്മാതാവുമായ രവി മോഹൻ തന്റെ പുതുതായി ആരംഭിച്ച ബാനറായ രവി മോഹൻ സ്റ്റുഡിയോസിന് വേണ്ടി ഗംഭീര പ്രൊജക്ടുമായി രംഗത്ത്

രവി മോഹൻ
രവി മോഹൻ
നടനും നിർമ്മാതാവുമായ രവി മോഹൻ (Ravi Mohan) തന്റെ പുതുതായി ആരംഭിച്ച ബാനറായ രവി മോഹൻ സ്റ്റുഡിയോസിന് വേണ്ടി ഗംഭീര പ്രൊജക്ടുമായി രംഗത്ത്. ഓഗസ്റ്റ് 26 ചൊവ്വാഴ്ച നടന്ന ഔദ്യോഗിക ലോഞ്ചിൽ, 2025 നും 2027 നും ഇടയിൽ തന്റെ കമ്പനി പത്ത് സിനിമകൾ നിർമിക്കുമെന്നും, നിരവധി ഒടിടി പ്രോജക്ടുകൾക്കും സംഗീത സഹകരണങ്ങൾക്കും പിന്തുണ നൽകുമെന്നും താരം വെളിപ്പെടുത്തി.
സ്വന്തം ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ നിർമ്മാണ സംരംഭം കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന 'ബ്രോ കോഡ്' ആയിരിക്കും. എസ്.ജെ. സൂര്യയ്ക്ക് ഒരു പ്രധാന വേഷം ഇതിനകം സ്ഥിരീകരിച്ചിരുന്ന ഈ ചിത്രത്തിൽ ഇപ്പോൾ ശ്രീ ഗൗരി പ്രിയ, ശ്രദ്ധ ശ്രീനാഥ്, അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ ഉൾപ്പെടുന്നു.
തന്റെ ആദ്യ സംരംഭത്തിന് പുറമേ, തന്റെ രണ്ടാമത്തെ നിർമ്മാണത്തിനായി ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുമെന്ന് രവി മോഹൻ സ്ഥിരീകരിച്ചു. ഒരു യൂട്യൂബ് വീഡിയോയിലൂടെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്, 'ആൻ ഓർഡിനറി മാൻ' എന്നാണ് ചിത്രത്തിന്റെ പേരെന്നും അതിൽ ഹാസ്യനടൻ യോഗി ബാബു നായകനാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
advertisement
നിർമ്മാണ ഷെഡ്യൂളിനെക്കുറിച്ച് കൂടുതൽ വ്യക്തത നൽകിക്കൊണ്ട്, എട്ട് ചിത്രങ്ങൾ കൂടി ഇതിനകം തന്നെ നിർമ്മാണത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ഒന്ന് 2025 ലും, മൂന്നെണ്ണം 2026 ലും, നാല് ചിത്രങ്ങൾ 2027 ലും റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. "എന്റെ ആരാധകരോട് 200 ശതമാനം പിന്തുണ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," രവി ​​മോഹൻ പറഞ്ഞു.
സിനിമയ്ക്കപ്പുറത്തേക്ക് ചുവടുവെക്കുന്ന നടനും നിർമ്മാതാവുമായ അദ്ദേഹം ഡിജിറ്റൽ മേഖലയിലെ സ്റ്റുഡിയോയുടെ പദ്ധതികളെക്കുറിച്ചും സംസാരിച്ചു. ഫിക്ഷൻ, നോൺ-ഫിക്ഷൻ ഷോകൾ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും 2026ലും 2027ലും പ്രീമിയറുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 'കൂലി' സിനിമയിലെ നടൻ കണ്ണ രവി നയിക്കുന്ന കാക്കി സ്ക്വാഡ് ഉൾപ്പെടെയുള്ള ശക്തമായ ഉള്ളടക്കമുള്ള സ്വതന്ത്ര സിനിമകൾക്കും ബാനർ പിന്തുണ നൽകും.
advertisement
സംഗീത രംഗത്ത്, മൂന്ന് വർഷത്തെ കാലയളവിൽ പത്ത് ഇൻഡി സംഗീതജ്ഞർക്ക് പ്രോജക്ടുകളിൽ സഹകരിക്കാൻ അവസരങ്ങൾ നൽകാൻ രവി മോഹൻ സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നു.
അതേസമയം, രവി മോഹന്റെ അഭിനയ ജീവിതം അദ്ദേഹത്തിന്റെ നിർമ്മാണ പ്രൊജെക്ടുകൾക്കൊപ്പം സജീവമായി തുടരും. ജീനിയുടെ റിലീസിനായി അദ്ദേഹം കാത്തിരിക്കുകയാണ്. കൂടാതെ സുധ കൊങ്ങര സംവിധാനം ചെയ്ത് ശിവകാർത്തികേയൻ അഭിനയിക്കുന്ന 'പരാശക്തി'യിലും ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന 'കാരാത്തേ ബാബു'വിലും അദ്ദേഹം ഭാഗമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Ravi Mohan | മാരത്തോൺ സിനിമാ നിർമാണത്തിനൊരുങ്ങി രവി മോഹൻ; മൂന്നു വർഷം കൊണ്ട് 10 സിനിമകൾ നിർമിക്കും
Next Article
advertisement
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
  • തമിഴ്‌നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

  • പരിക്കേറ്റവർക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.കെ. സ്റ്റാലിൻ

  • ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു

View All
advertisement