നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കടുവയല്ല, കുറുവച്ചൻ പുലിയാണ്; അങ്ങനെ ആർക്കും വെറുതെ സിനിമയെടുക്കാൻ പറ്റില്ല

  കടുവയല്ല, കുറുവച്ചൻ പുലിയാണ്; അങ്ങനെ ആർക്കും വെറുതെ സിനിമയെടുക്കാൻ പറ്റില്ല

  Real life Kuruvachan emerges after movies of Suresh Gopi and Prithviraj were announced | പൃഥ്വിരാജിന്റെയോ സുരേഷ് ഗോപിയുടെയോ ചിത്രം മുന്നോട്ടുപോകണമെങ്കിൽ ഈ പാലാക്കാരൻ കനിയണം

  സുരേഷ് ഗോപി, പൃഥ്വിരാജ്, കുറുവച്ചൻ

  സുരേഷ് ഗോപി, പൃഥ്വിരാജ്, കുറുവച്ചൻ

  • Share this:
   പൃഥ്വിരാജിന്റെ 'കടുവയെയും' സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേൽ കുറുവച്ചനെയും' വിരട്ടി യഥാര്‍ത്ഥ നായകൻ രംഗത്ത്. ഇനി ഇതിൽ ഏതെങ്കിലുമൊരു ചിത്രം മുന്നോട്ടുപോകണമെങ്കിൽ ഈ പാലാക്കാരൻ കനിയണം. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് വ്യക്തമാക്കിയത്.

   2001ൽ 'വ്യാഘ്രം' എന്ന പേരിൽ ഷാജി കൈലാസ് രൺജി പണിക്കർ-മോഹൻലാൽ-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെങ്കിലും നടന്നിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ പറയുന്നു.

   Also read: മലയാള സിനിമക്ക് ആഫ്രിക്കയിൽ എന്തുകാര്യം ? സ്വർണക്കടത്തും മലയാള സിനിമയും തമ്മിൽ എന്ത്?

   "പത്തിരുപതു കൊല്ലം മുമ്പ് പ്ലാൻ ചെയ്ത പ്രൊജക്ടാണ്. കുറേ നോട്ട് എടുത്തിരുന്നു. കുറച്ചു നാൾ മുമ്പ് ഒന്നു പൊടിതട്ടിയെടുത്തതാ..." രൺജി പണിക്കർ ന്യൂസ് 18 നോട് പറഞ്ഞു,

   പോലീസിലെ ഉന്നതനുമായി കുറുവച്ചൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. "കഥയുടെ മുക്കാൽ ഭാഗം എഴുതി എന്നാണ് അറിവ്, ഇടയ്ക്ക് രൺജി പണിക്കർ ബന്ധപ്പെട്ടിരുന്നു. പിന്നെ ഷാജി കൈലാസ് വന്നിരുന്നു. സുരേഷ് ഗോപിയുമായും ബന്ധപ്പെട്ടിരുന്നു. കഥയും, സ്ക്രിപ്റ്റും, ഡയലോഗും കേട്ടാൽ മാത്രമേ സിനിമയാക്കാനുള്ള അനുമതിയും അവകാശവും നൽകൂ," കുറുവച്ചൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

   മോഹൻലാലാണ് തന്റെ കഥാപാത്രമായി കുറുവച്ചന്റെ മനസിലുള്ളത്. എന്നാലും സുരേഷ് ഗോപിയുടെ ആകാരവും ഡയലോഗ് പ്രസന്റേഷനും കഥാപാത്രത്തിനിണങ്ങുന്നതാണെന്ന് കുറുവച്ചൻ വ്യക്തമാക്കുന്നു.

   പൃഥ്വിരാജിന്റെ 'കടുവ' ഉടൻ ചിത്രീകരണം ആരംഭിക്കുന്നു എന്ന വാർത്ത വന്നിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന ചിത്രമാണ് സുരേഷ്‌ഗോപിയുടെ 'കടുവാക്കുന്നേൽ
   കുറുവച്ചൻ'. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം രചിച്ച് ഷാജി കൈലാസ് നിർമ്മിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ 'കടുവ'. എന്നാൽ പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേൽ കുറുവച്ചനെതിരെ' ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.
   Published by:meera
   First published: