എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് വരുന്നത്. മലയാള സിനിമയിലെ ചിലർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. സ്വർണക്കടത്തിലൂടെ നികുതിവെട്ടിച്ച് കിട്ടുന്ന പണം സിനിമാ നിർമാണത്തിന് അടക്കം ഉപയോഗിക്കുന്നുവെന്ന സംശയം നേരത്തെ തന്നെ ചിലർ പ്രകടിപ്പിച്ചിരുന്നതാണ്. വിദേശ രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ചില സിനിമകളുടെ നിർമാതാക്കളുടെ പണസ്രോതസ്സിന് പിന്നിലും കള്ളക്കടത്തിന്റെ കണ്ണികളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സിനിമക്കെന്ത് ഉഗാണ്ട?സ്വർണക്കടത്ത് പണം സിനിമാ നിർമാണത്തിന് ഉപയോഗിക്കുന്നോ എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്. പൂർണമായും വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ചില സിനിമകളുടെ നിർമാതാക്കൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരമാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. സിനിമകൾക്ക് മാത്രമല്ല, ചില സ്റ്റേജ് ഷോകൾക്ക് പിന്നിലും സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
സിനിമയെ ഇഷ്ടപ്പെട്ടുവരുന്നവരെപോലും കുടുക്കുന്ന രീതിയിലാണ് കള്ളക്കടത്ത് സംഘത്തിന്റെ കണ്ണികൾ. കൃത്യമായ ബജറ്റോ കിട്ടാവുന്ന ലാഭത്തെപറ്റിയോ യാതൊരു ഉറപ്പുമില്ലാതെയാണ് പലരും സിനിമയുമായി മുന്നോട്ടുപോകുന്നത്. വിദേശത്താകുമ്പോൾ ചിത്രീകരണ ചെലവ് കൂടും. ഇത്തരത്തിലുള്ള സിനിമകൾ പൊളിഞ്ഞുപോയാൽ പോലും കുഴപ്പമില്ല. കഥാ സന്ദർഭത്തിന് യോജിക്കാത്ത രീതിയിൽ ഒരു ഗാനരംഗത്തിനായി വിദേശത്ത് പോയി ചിത്രീകരണം നടത്തുന്നവരുമുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ സിനിമാ രംഗത്തുള്ളവർക്ക് തന്നെ എതിർപ്പുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ സിനിമാ വിപണിയാണ് മലയാള സിനിമയുടേത്. പക്ഷേ ചെലവിൽ അക്കാര്യമൊന്നും പരിഗണിക്കാറില്ല. വൻ വിജയമെന്ന് അവകാശപ്പെടുന്ന പല ചിത്രങ്ങളുടെയും യഥാർത്ഥ കണക്കെടുത്താൽ ഞെട്ടും. എന്നാൽ പൊളിഞ്ഞുപാളീസായാലും വീണ്ടും വീണ്ടും സിനിമ എടുക്കാൻ പലരും തയാറാണ്. ഒന്നിനും യാതൊരു നിശ്ചയവുമില്ലാതെയാണ് കാര്യങ്ങൾ. ഇതിന് പിന്നിലെ ദുരൂഹതയാണ് സംശയം ജനിപ്പിക്കുന്നത്. ഇതെല്ലാം പുറത്തുനിന്നുള്ള കള്ളക്കടത്ത് കണ്ണികൾക്ക് ഇടപെടാനുള്ള അവസരം ഒരുക്കുന്നു.
സിനിമ ഒരു വ്യവസായമാണെന്ന് പറയുമ്പോഴും ഇവിടെ ഒന്നിനും നിയതമായ രൂപം ഇല്ല. കൃത്യമായി ബജറ്റ് തയാറാക്കി, വരവും ചെലവുമെല്ലാം കണക്കാക്കി മുന്നോട്ടുപോയിരുന്ന പല നിർമാതാക്കളും ഇപ്പോൾ കളത്തിന് പുറത്തായതിന്റെ പലകാരണങ്ങളിൽ ഒന്നാണിത്.
TRENDING:'മീഡിയ ഇത്ര സ്ത്രീവിരുദ്ധമോ?' ആരാണ് ഈ ചോദ്യം ചോദിക്കുന്നത്? [NEWS]'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?എന്ന് ചോദിച്ച ജയസൂര്യക്ക് ചാക്കോച്ചന്റെ മറുപടി [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]നടിമാരെ ഉപയോഗിക്കാനും ശ്രമംസ്വർണം സുരക്ഷിതമായി കടത്താൻ നടിമാരെ ഉപയോഗിക്കാനും ശ്രമം നടന്നിരുന്നു. ഷംന കാസിമിനെ ബ്ലാക്ക് മെയിൽ കേസിൽ നിന്നും ഇത്തരത്തിലുള്ള സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിവാഹ ആലോചനയെന്ന വ്യാജേന ഷംന കാസിമിനെ സമീപിച്ച സംഘം സ്വർണ ബിസിനസിൽ താത്പര്യമുണ്ടോയെന്ന് ഫോണിൽ തിരക്കിയിരുന്നു. ഇതാണ് സ്വർണകടത്തിൽ ഇവർക്ക് ബന്ധമുണ്ടോയെന്ന സംശയമുണ്ടാകാൻ കാരണം. നടിമാരെ വലയിലാക്കി സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആഫ്രിക്കയും സ്വർണവും തമ്മിലെന്ത്?പ്രധാനപ്പെട്ട സ്വർണ ഖനികൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഇവിടെ നിന്നുള്ള സ്വർണമാണ് കള്ളക്കടത്തായി കേരളത്തിലേക്ക് എത്തുന്നത്. വ്യാജകറൻസികൾ ഉപയോഗിച്ചാണ് ഇവിടെ നിന്ന് സ്വർണം വാങ്ങുന്നത്. ഇങ്ങനെ ആഫ്രിക്കൻ രാജ്യങ്ങളിലെ ഖനികളിലും ശുദ്ധീകരണശാലകളിലും നിന്ന് വാങ്ങുന്ന സ്വർണം യുഎഇ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ ഇടത്താവളങ്ങളിൽ എത്തിച്ചാണ് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് കടത്തുന്നത്. പലതട്ടിലുള്ള കാരിയർമാർക്ക് കിലോയ്ക്ക് രണ്ടും മൂന്നും ലക്ഷം രൂപ കൂലിയും വിമാനടിക്കറ്റുകളും ചെലവുമൊക്കെ നൽകിയാണ് സ്വർണം കൊണ്ടുവരുന്നത്.
പ്രതിഫലമായി മെറ്റൽ കറൻസിമെറ്റല് കറന്‍സി ആയാണ് വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം ഉപയോഗിച്ചിരുന്നത് എന്ന് കേസിലെ പ്രതിയായ സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. സിനിമ നിര്‍മാതാക്കള്‍ക്ക് മെറ്റല്‍ കറന്‍സി കൈമാറിയിട്ടുണ്ടെന്നും, താരങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ പലരും ഈ സ്വര്‍ണം ഉപയോഗിച്ചിരുന്നു എന്നും സരിത്ത് മൊഴി നല്‍കി. ഹവാല പണത്തിന് പകരമായി സ്വര്‍ണം നല്‍കിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മെറ്റല്‍ കറന്‍സ് ഉപയോഗിച്ചു എന്ന് സരിത്ത് മൊഴി നല്‍കി.
കേരളത്തിലെ സ്വർണക്കടത്ത്2019-20 കാലഘട്ടത്തിൽ മാത്രം അനധികൃതമായി കടത്താൻ ശ്രമിച്ച ഏകദേശം 550 കിലോ സ്വർണമാണ് കസ്റ്റംസും ഡിആർഐയും പിടിച്ചത്. ഇത് റെക്കോർഡാണ്. ഇന്ത്യയിലാകെ പിടികൂടുന്ന സ്വർണത്തിന്റെ 15 ശതമാനം വരും ഇത്. എന്നാൽ കേരളത്തിലേക്ക് കടത്തുന്ന സ്വർണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇത്തരത്തിൽ പിടിയിലാകുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 401 കിലോ സ്വർണമാണ് പിടിച്ചത്.
എന്തുകൊണ്ട് സ്വർണം?ഇന്ത്യയിലെ നിലവിലെ വിപണിവില അനുസരിച്ച് ഒരു കിലോ സ്വർണം കടത്തുമ്പോൾ ഇറക്കുമതി ചുങ്കത്തിൽ മാത്രം അഞ്ചുലക്ഷം രൂപയാണ് ലാഭം. ഈ സ്വർണം ആഭരണങ്ങളായി ജുവലറികളിലെത്തുമ്പോഴേക്കും വമ്പൻ ലാഭമാണ് ഇടനിലക്കാർ സ്വന്തമാക്കുക. സ്വർണക്കടത്തിന് പിടിയിലാകുന്ന യാത്രക്കാരിൽ നിന്ന് കേരളത്തിലോ ഗൾഫ് നാടുകളിലോ ഉള്ള പ്രധാനികളെ കുറിച്ച് യാതൊരു സൂചനകളും ലഭിക്കില്ല. സ്വർണം കയറ്റിയ അയച്ചശേഷം കാരിയറിന്റെ ഫോട്ടോ കേരളത്തിലുള്ളവർക്ക് അയച്ചുകൊടുക്കുകയാണ് രീതി. പുറത്തിറങ്ങുമ്പോൾ സംഘങ്ങളെത്തി സ്വർണം വാങ്ങുകയാണ് ചെയ്യുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. അല്ലാതെ മറ്റുവിവരങ്ങളൊന്നും തന്നെ കാരിയർമാർക്ക് അറിവുണ്ടാകില്ല.
ആരോപണം പുതിയതല്ലനയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രധാന പ്രതികളിലൊരാളായ കെ ടി റമീസ് രണ്ടുദിവസം മുൻപാണ് കസ്റ്റംസിന്റെ വലയിലായത്. മുൻപ് സ്വർണം കടത്തിയ കേസിൽ പ്രതിയായി ടികെ ഫയാസുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ റമീസ് സമ്മതിച്ചു. 2013ൽ സമാനമായ രീതിയിൽ സ്വർണക്കടത്തിയ കേസിലെ പ്രതിയാണ് ഫയാസ്. ഓരോ പ്രാവശ്യവും സ്വർണം കടത്തിയശേഷം കോഴിക്കോട്ട് റമീസും ഫയാസും ഒത്തുചേരും. ഷാർജയിൽ ഫയാസിനൊപ്പം കഴിഞ്ഞിരുന്നതായാണ് റമീസിന്റെ വെളിപ്പെടുത്തൽ.
2013ലാണ് 20 കോടിയുടെ ആറ് കിലോ സ്വർണം കടത്തിയ കേസിൽ സിബിഐ ഫയാസിനെ അറസ്റ്റ് ചെയ്‌തത്. ഈ ഫയാസിന് സിനിമാ രംഗത്തെ ചിലരുമായുള്ള ബന്ധം അന്ന് കസ്റ്റംസ് അന്വേഷിച്ചതാണ്. കൊച്ചിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഫയാസിന്റെ സംഘം പ്രവർത്തിച്ചിരുന്നത്. സിനിമാ രംഗത്തെ ചിലർ ഇവിടെ നിത്യ സന്ദർശകരായിരുന്നുവെന്നും അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫയാസ് സിനിമയിലും അഭിനയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.