എല്ലാരേം പോലാണോ ബാലേട്ടൻ? കല്പനയുടെ യു.ഡി.സിയെ അവതരിപ്പിച്ച് റിമി ടോമി
- Published by:user_57
- news18-malayalam
Last Updated:
Rimi Tomy recreates Kalpana's all-time best role UDC in an Instagram video | കല്പനയുടെ യു.ഡി.സിയായി റിമി ടോമി
ഷാജി കൈലാസ്, രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന 1990 ലെ മലയാള ചിത്രം ഡോക്ടർ പശുപതിയിലെ യു.ഡി.സി. കുമാരിയെ ഓർമ്മയില്ലേ? മഞ്ഞ സാരിയും ബ്ലൗസും ധരിച്ച് കണ്ണിലൊരു കൂളിംഗ് ഗ്ലാസും വച്ച് നടക്കുന്ന യു.ഡി.സി. എന്ന ഓമനപ്പേരുള്ള കുമാരിക്കും ഉണ്ട് നാട്ടിൽ ഫാൻസ്. ഒരുപക്ഷെ നായികയേക്കാൾ ശ്രദ്ധേയയായ മലയാള സിനിമയിലെ മറ്റൊരു സ്ത്രീകഥാപാത്രം എന്ന അവകാശം യു.ഡി.സി.ക്കും കൂടി സ്വന്തമാണ്.
കല്പന അവതരിപ്പിച്ച എക്കാലത്തെയും രസകരമായ ആ കഥാപാത്രമായി ഇപ്പൊ മറ്റൊരാൾ കൂടി വരുന്നു; റിമി ടോമി. റിമിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം വിഡിയോയാണ് യു.ഡി.സി. അതുപോലെ തന്നെ കണ്ണടയും വച്ച് ഡയലോഗിനൊത്ത് അഭിനയിക്കുകയാണ് റിമി.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2020 6:02 PM IST