കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ; 'ടൈറ്റൻ' സിനിമയിലെ റോർ ഓഫ് ടൊർണാഡോ കേൾക്കാം
- Published by:meera_57
- news18-malayalam
Last Updated:
ബസ്രൂരിന്റെ ഒഫീഷ്യൽ യൂട്യൂബ് പേജ് ആയ രവി ബസ്രൂർ എന്റർടൈന്മെന്റ്സിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്യപ്പെട്ടത്
'കെജിഎഫ്', 'സലാർ' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ രവി ബസ്രൂർ (Ravi Basrur), തന്റെ അരങ്ങേറ്റ ആൽബമായ 'ടൈറ്റൻ'ലെ രണ്ടാമത്തെ സിംഗിൾ 'റോർ ഓഫ് ടൊർണാഡോ' പുറത്തിറക്കി. ബസ്രൂരിന്റെ ഒഫീഷ്യൽ യൂട്യൂബ് പേജ് ആയ രവി ബസ്രൂർ എന്റർടൈന്മെന്റ്സിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്യപ്പെട്ടത്. 'എവരി എൻഡ് ഈസ് എ ബിഗിനിംഗ്' എന്ന തന്റെ ആദ്യ സിംഗിളിനു ശേഷം, രവി ബസ്രൂറിന്റേതായി റിലീസ് ചെയ്ത 'റോർ ഓഫ് ടൊർണാഡോ' ഓർക്കസ്ട്ര, ട്രാൻസ് ഘടകങ്ങൾ സംയോജിപ്പിച്ച് വ്യത്യസ്തമായ സിനിമാറ്റിക് ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (ഇഡിഎം) ശൈലി പിന്തുടരുന്നു. വരികൾ എഴുതി ഈ സിംഗിൾ ആലാപിച്ചിരിക്കുന്നത് ഐറാ ഉഡുപ്പിയാണ്.
ബസ്രൂരിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ഇലക്ട്രോണിക് ബീറ്റുകളും സിംഫണിക് ക്രമീകരണങ്ങളും സംയോജിപ്പിച്ച 'റോർ ഓഫ് ടൊർണാഡോ' ഇംഗ്ലീഷ് ഭാഷയിലാണ് രചിച്ചിട്ടുള്ളത്. സൂക്ഷ്മമായ വോക്കൽ എലിമെന്റ്സുകളും വേറിട്ട സംഗീതവും, ഭാഷാ അതിരുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ ആൽബത്തെ എത്തിക്കുമെന്നതിൽ സംശയമില്ല. ദക്ഷിണേന്ത്യൻ സംഗീതത്തിലെ ദീർഘവീക്ഷണമുള്ള ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ബസ്രൂരിന്റെ സൃഷ്ടിയെ സംഗീതലോകം വളരെ പ്രതീക്ഷയോടെ നോക്കി കാണാറുണ്ട്. കന്നഡ ഇൻഡസ്റ്ററിയിൽ തന്റെ കരിയർ ആരംഭിച്ച ബസ്രൂർ 'കെജിഎഫ്', 'സലാർ' എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടി.
advertisement
'റോർ ഓഫ് ടൊർണാഡോ'യുടെ പോസ്റ്റർ വളരെ പ്രത്യേകതകൾ തോന്നിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. തീക്ഷ്ണമായ ചുവപ്പും ഓറഞ്ചും നിറഞ്ഞ ഒരു ക്യാൻവാസിൽ, മാലാഖമാരുടെ ചിറകുകളും മൂർച്ചയേറിയ വാളുമേന്തി നിൽക്കുന്ന, മുഖംമൂടി ധരിച്ച ഒരു വ്യക്തി, ഈ ഒരു പോസ്റ്റർ ഡിസൈൻ എന്തെല്ലാമോ നിഗൂഢതകൾ ഇതിലെ സംഗീതത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന പ്രതീതി നൽകുന്നു.
advertisement
Summary: Music director Ravi Basrur, known for his songs in blockbuster films like 'KGF' and 'Salar', has released the second single from his debut album 'Titan', 'Roar of Tornado'. The song was released through Basrur's official YouTube page, Ravi Basrur Entertainments
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 06, 2025 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ; 'ടൈറ്റൻ' സിനിമയിലെ റോർ ഓഫ് ടൊർണാഡോ കേൾക്കാം


