'സ്റ്റാൻലി' ഇവിടെയുണ്ട്; 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സൗഹൃദത്തിന്റെ കഥ പറയുന്ന 'സാറ്റർഡേ നൈറ്റ്' ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു.മലയാളികളുടെ ജനപ്രിയ കൂട്ടുകെട്ട് നിവിൻ പോളി, അജു വർഗ്ഗീസ് എന്നിവർക്കൊപ്പം സിജു വിൽസനും, സൈജു കുറുപ്പും ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം 'സാറ്റർഡേ നൈറ്റ്' ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രത്തിൽ പ്രതാപ് പോത്തൻ, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്, ഗ്രെയ്സ് ആന്റണി, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്' സൂചന ചിത്രത്തിന്റെ പോസ്റ്റർ നൽകുന്നുണ്ട്. പൂജാ റിലീസായി സെപ്തംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് കോമഡി എന്റർടൈനർ ദുബായ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.
advertisement

തിരക്കഥ: നവീൻ ഭാസ്കർ, ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്: ആശിർവാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്: കാറ്റലിസ്റ്റ്, ഡിസൈൻസ്: ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഓ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2022 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'സ്റ്റാൻലി' ഇവിടെയുണ്ട്; 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു