നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഞാനും ജനിച്ചത് ഇസ്ലാം മതത്തിൽ; ഇസ്‌ലാമോഫോബിയയേക്കുറിച്ചും മുസ്‌ലിം സമുദായത്തെക്കുറിച്ചും 'ബിരിയാണി' സംവിധായകൻ സജിൻ ബാബു

  'ഞാനും ജനിച്ചത് ഇസ്ലാം മതത്തിൽ; ഇസ്‌ലാമോഫോബിയയേക്കുറിച്ചും മുസ്‌ലിം സമുദായത്തെക്കുറിച്ചും 'ബിരിയാണി' സംവിധായകൻ സജിൻ ബാബു

  'എനിക്ക് സുന്നത്ത് ചെയ്യപ്പെടുമ്പോൾ എനിക്ക് 5 വയസ്സായിരുന്നു. ആളുകൾ എന്നെ പിടിച്ചു, കാലുകളും കൈകളും പിടിച്ചു നി‍ർത്തി. ഒരു ആടിനെ അറുക്കുന്നതുപോലെയായിരുന്നു അത്'

  sajinbabu

  sajinbabu

  • Share this:
   അന്ന എം.എം. വെട്ടിക്കാട്

   നിരവധി രാജ്യാന്തര പുരസ്കാരങ്ങളും ദേശീയ അവാർഡിലെ പ്രത്യേക പരാമർശവും നിരൂപക പ്രശംസയും നേടിയ സിനിമയാണ് സജിൻ ബാബു സംവിധാനം ചെയ്ത'ബിരിയാണി'.സിനിമകളെക്കുറിച്ചുള്ള സംസാരിക്കുമ്പോൾ ഏറെ വാചാലനാണ് സജിൻ എന്ന 34കാരനായ എഴുത്തുകാരനും സംവിധായകനും. 2014ൽ അസ്തമയം വാരെ (അൺ ടു ദ ഡസ്ക്) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനുശേഷം അവാർഡുകളും നിരൂപക പ്രശംസയും ഏറെ നേടിയിട്ടുണ്ട് സജിൻ. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ ബിരിയാണി: ഫ്ലേവേഴ്‌സ് ഓഫ് ഫ്ലെഷ്, ഒരു പാവപ്പെട്ട മുസ്ലീം സ്ത്രീയുടെ കഥയാണ്. ഒരേ സമയം മുസ്ലീങ്ങൾക്കെതിരായ മുൻവിധിയോടും മുസ്‌ലിം സമുദായത്തിനുള്ളിലെ പുരുഷാധിപത്യത്തോടും പോരാടുന്ന ചലച്ചിത്രമാണ് ബിരിയാണി.

   2019ൽ ഫെസ്റ്റിവൽ സർക്യൂട്ടിൽ ആരംഭിച്ച് മികച്ച നടിക്കുള്ള 2020ലെ കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാർഡുകൾ സംവിധായകനായ സജിനും നായിക കനി കുസൃതിയും ബിരിയാണിയിലൂടെ നേടിയിട്ടുണ്ട്. ഏറ്റവും പുതിയ അംഗീകാരം ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സംവിധായകനായ സജിനെക്കുറിച്ച് പ്രത്യേക പരാമർശം നടത്തിയെന്നുള്ളതാണ്.

   സജിൻ ബാബുഫസ്റ്റ് പോസ്റ്റ് കൺസൾട്ടിംഗ് എഡിറ്റർ അന്ന എം.എം. വെട്ടിക്കാടുമായുള്ള അഭിമുഖത്തിൽ ബിരിയാണിയിൽ പരാമർശിച്ച സ്വന്തം ബാല്യകാല അനുഭവങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

   നിരവധി അവാർഡുകൾ ഇതിനകം ലഭിച്ചിട്ടുണ്ടെങ്കിലും ദേശീയ അവാർഡിലെ ബിരിയാണിയെക്കുറിച്ചുള്ള പ്രത്യേക പരാമർശത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

   ദേശീയ അവാർഡിലെ പ്രത്യേക പരാമർശം ബിരിയാണിയുടെ ദൃശ്യപരത വർദ്ധിപ്പിച്ചു. ഇത് ഇഷ്ടപ്പെടാത്തവരോ യാഥാസ്ഥിതിക മുസ്ലിംകളോ ആയ ഒരു ചെറിയ വിഭാഗം ആളുകൾ ബിരിയാണി ഇസ്ലാമോഫോബിക് ആണെന്നും ഇത് ഒരു സംഘി ചിത്രമായതിനാലാണ് പ്രത്യേക പരാമർശം ലഭിച്ചതെന്നും ആരോപിച്ചിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ല. ഇന്ത്യയിലും ലോകമെമ്പാടും നിരവധി അവാർഡുകൾ ബിരിയാണിയ്ക്കും കനിയ്ക്കും ലഭിച്ചതിന് ശേഷമാണ് ഈ ജൂറിയുടെ പ്രത്യേക പരാമർശം ലഭിക്കുന്നത്.

   എന്തായാലും, അവാർഡുകൾ ജൂറിയുടെ പ്രത്യേക ചായ്‌വുകളെ സൂചിപ്പിക്കുന്നു. അതിനാൽ ഒരു സിനിമയുടെ ഗുണനിലവാരത്തിന്റെ അന്തിമ അളവുകോലായി അവാർഡുകളെ കാണരുത്.

   സെൻസർ ബോർഡിൽ നിന്ന് നിങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ എന്തൊക്കെയാണ്?

   ചെറിയ വെട്ടിക്കുറയ്ക്കലുകൾ മാത്രം നടത്തിയാണ് ബിരിയാണിക്ക് സെൻസർ ക്ലിയറൻസ് ലഭിച്ചത്. സുന്നത്തിന്റെ ഒരു ക്ലോസ് ഷോട്ട്, ആടിനെ അറുക്കുന്നതിന്റെ ചില ക്ലോസ് ഷോട്ടുകൾ എന്നിവ മാത്രമാണ് നീക്കം ചെയ്തത്. അതിനുപുറമെ,ചില സീനുകളിൽ മങ്ങലുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ എനിക്ക് സിനിമയെ അനുകൂലിച്ച് വാദിക്കേണ്ടി വന്നു. ഭാഗ്യവശാൽ,മുസ്ലീം വിഭാഗത്തിൽപ്പെട്ട ഷാജഹാൻ എന്ന സെൻസർ ബോർഡ് അംഗം എന്നെ പിന്തുണച്ചു. എനിക്ക് അദ്ദേഹത്തെ അറിയില്ല, ഞാൻ ആദ്യമായി അവിടെ വച്ചാണ് കണ്ടുമുട്ടിയത്,പക്ഷേ അദ്ദേഹം എന്നെ വളരെയധികം സഹായിച്ചു. എന്നാൽ മറ്റുള്ളവർക്ക് ചില സംശയങ്ങളുണ്ടായിരുന്നു.

   എന്ത് സംശയങ്ങൾ?

   ഇത് ഒരു പ്രത്യേക മത സമൂഹത്തിലെ സിനിമയാണെന്ന സംശയം. സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചും സംശയമുണ്ടായിരുന്നു. എനിക്ക് രാഷ്ട്രീയമില്ല. എനിക്ക് സിനിമയുടെ രാഷ്ട്രീയം മാത്രമേ അറിയൂ.

   രാഷ്ട്രീയമില്ലേ?

   ഇരു പക്ഷത്തോടും എനിയ്ക്ക് അനുഭാവമില്ല. എന്നാൽ രാഷ്ട്രീയമെന്ന വാക്കിന്റെ എല്ലാ അർത്ഥത്തിലും എനിക്ക് എന്റേതായ രാഷ്ട്രീയം ഉണ്ട്. പക്ഷേ ആ ലക്ഷ്യത്തോടെ ഞാൻ സിനിമ ഏറ്റെടുത്തിട്ടില്ല. ഞാൻ കാണുന്നതിനെക്കുറിച്ചും എനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ചുമാണ് സിനിമ ചെയ്യുന്നത്.

   മുസ്ലീം സമുദായത്തിലാണ് ഞാൻ ജനിച്ചത്, ബിരിയാണിയിലെ ഖദീജയുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവങ്ങൾ എനിക്കുമുണ്ട്. ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സഹോദരി വിവാഹിതയായി. അവൾക്ക് വെറും 16വയസ്സായിരുന്നു അന്ന് പ്രായം. പത്താം ക്ലാസിൽ പഠിക്കുന്നു. അവൾക്ക് ഒന്നും അറിയില്ലായിരുന്നു. എനിക്ക് കഴിയുന്ന വിധത്തിൽ ഞാൻ അന്ന് ആ വിവാഹത്തെ എതിർത്തു, പക്ഷേ എനിക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം,എന്റെ സഹോദരി - ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ അവൾ എങ്ങനെയോ രക്ഷപ്പെട്ടു സുഖം പ്രാപിച്ചു. അതിനുശേഷം മതത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറി. ആ അനുഭവവും എന്റെ നിസ്സഹായതയും എന്നെ വല്ലാതെ വേട്ടയാടി. അന്നുമുതൽ ഈ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. എന്റെ അമ്മയും മറ്റുള്ളവരും അനുഭവിച്ച കാര്യങ്ങൾ ഞാൻ നേരിൽ കണ്ടവയാണ്.

   (സജിൻ കരയുന്നു, ചെറിയ ഇടവേളയ്ക്ക് ശേഷം സംസാരം തുടർന്നു)

   അതിനാൽ എനിക്ക് ഒരു മതവും ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ എന്റെ പേര് പോലും മാറ്റി. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതപരമായ സ്വത്വമില്ലാതെ ഒരു മനുഷ്യനായി ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ സിനിമകളും ആ കണ്ണുകളിലൂടെ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

   ഇസ്‌ലാമോഫോബിയയെയും മുസ്ലിംകൾക്കിടയിലെ പുരുഷാധിപത്യത്തെയും വിമർശിക്കുന്ന സിനിമ കൂടിയാണ് ബിരിയാണി. ഈ സിനിമ സംവിധാനം ചെയ്തത് ഒരു മുസ്ലിമാണ് (നിങ്ങൾ മുസ്ലീം മതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോലും) എന്നതിന് പ്രധാന്യമില്ലേ?

   ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പക്ഷേ എനിക്ക് ചില കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാൻ അത് പറയണോ?ഞാൻ അത് പറയാൻ പാടില്ലേ?എന്നിങ്ങനെ. എന്റെ മതപരമായ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ എന്നെപ്പോലെ ജീവിക്കാനും സിനിമകൾ നിർമ്മിക്കാനുമാണ് ഞാൻ തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബിരിയാണി പോലുള്ള സിനിമകൾ കാണുമ്പോൾ ആളുകൾ മതവും ചർച്ചചെയ്യും.

   പാർശ്വവത്കരണവും ന്യൂനപക്ഷ വിഭാഗത്തിലെ അംഗങ്ങൾ സംഭവിക്കുന്ന ലേബലിംഗിനെയും നിങ്ങൾ ഭയപ്പെടുന്നുണ്ടോ?അതായത്“ഗേ ഫിലിം മേക്കർ,മുസ്ലിം ഫിലിം മേക്കർ”എന്നിങ്ങനെയുള്ള ലേബലുകൾ.

   അടിസ്ഥാനപരമായി,എനിക്ക് മതങ്ങളോട് താൽപ്പര്യമില്ല, ഒരു മത സ്വത്വമോ ആചാരമോ ഞാൻ പാലിക്കാറില്ല. എന്റെ ആദ്യ രണ്ട് സിനിമകൾ ക്രിസ്ത്യൻ സമൂഹത്തെക്കുറിച്ചായിരുന്നു, അതിനാൽ ഞാൻ ക്രിസ്ത്യാനിയാണെന്ന് പലരും കരുതി. കാരണം, എന്റെ പേര് (ഒരു മത സ്വത്വം വെളിപ്പെടുത്തുന്നില്ല), ഞാൻ ക്രിസ്ത്യാനിയാണെന്ന് കരുതുന്ന ചിലർ എന്റെ സാന്നിധ്യത്തിൽ മുസ്ലിങ്ങളെ അധിക്ഷേപിച്ചു. ഞാൻ ഹിന്ദുവാണെന്ന് കരുതിയവർ എന്റെ മുന്നിൽ വച്ച് തന്നെ മറ്റ് മതങ്ങളെ കുറ്റം പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്. മുസ്ലീങ്ങൾ ഏറ്റവും കൂടുതൽ പറഞ്ഞ് കേട്ടിട്ടുള്ള ഒന്നാണ് “കാഫിർ ആണ്” എന്നത്. ഇങ്ങനെ പറയുന്ന പല ആളുകളും സാംസ്കാരിക മേഖലയിൽ പ്രാധാന്യമുള്ളവരും അതിശയകരമായ ഫേസ്ബുക്ക് പോസ്റ്റുകളും മറ്റും ഇടുന്നവരുമാണ്. ഇവർ വലിയ സ്ഥാനങ്ങളിലുള്ളവരും ഞാൻ ബഹുമാനിക്കുന്ന ആളുകളുമായിരിക്കും. എന്നാൽ മതത്തെയും ജാതിയെയും കുറിച്ചുള്ള അവരുടെ ആന്തരിക ചിന്തകൾ ഇത്തരത്തിലാണ്.

   പള്ളികളിൽ, ഏകദേശം 5 വർഷം മുമ്പ് വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം, “ദയവായി ഈ ലോകത്തിലെ എല്ലാ മുസ്ലീങ്ങളെയും മാത്രം രക്ഷിക്കൂ”എന്ന് അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സി‌എ‌എ-എൻ‌ആർ‌സി പ്രശ്നം വന്നതിനുശേഷം അത് മാറി. അതിനുശേഷം സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടായതായി എനിക്ക് തോന്നുന്നു. ഈ കാലയളവിൽ മുസ്‌ലിം മതത്തിൽ പല കാര്യങ്ങളിലും പരമാവധി പരിഷ്കാരങ്ങൾ വരുത്താൻ കഴിയുമെന്ന് എനിക്ക് തോന്നി.

   രാജ്യമെമ്പാടും മുസ്ലീങ്ങൾ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഈ സിനിമ ആവശ്യമാണോ എന്ന ചോദ്യമുയ‍ർന്നിരുന്നു. എന്നാൽ കേരളത്തിൽ മുസ്ലിങ്ങൾ സമാന പ്രശ്‌നങ്ങൾ നേരിടുന്നില്ല. വാസ്തവത്തിൽ,കേരളത്തിലെ മുസ്ലീങ്ങൾ ഇന്ത്യയിലെവിടെയുമുള്ള മുസ്ലീങ്ങളേക്കാൾ മികച്ചവരാണ്. കേരളത്തിൽ മാത്രമാണ് മുസ്ലീങ്ങൾ സാമ്പത്തികമായും എല്ലാവിധത്തിലും തുല്യനിലയിലോ മറ്റ് മതവിശ്വാസികളേക്കാളും മെച്ചപ്പെട്ടവരോ ആയിട്ടുള്ളത്. ഈ സിനിമ ഞാൻ പറയുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ സാഹചര്യങ്ങളെ ഞാൻ അഭിസംബോധന ചെയ്യുന്നില്ല എന്നല്ല. അത് എങ്ങനെയെന്ന് എനിക്ക് വളരെ ബോധ്യവുമുണ്ട്.

   ഏത് സമുദായത്തിലും സ്ത്രീകൾ മുൻവിധികളെ നേരിടുന്നവരാണ്. ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പുറത്തുനിന്നും മുൻവിധികളെ നേരിടേണ്ടി വരും. അതിനാൽ ബിരിയാണി അക്ഷരാർത്ഥത്തിൽ മുസ്‌ലിം സമുദായത്തിൽ സജ്ജീകരിച്ചിട്ടുള്ള സിനിമയാണെങ്കിലും എനിക്ക് തോന്നിയത് പുറത്തും അകത്തും മുൻവിധി നേരിടുന്ന എല്ലാ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട സ്ത്രീകളെക്കുറിച്ചുമുള്ള സിനിമയാണെന്നാണ്. ആളുകൾ അങ്ങനെ കാണണമെന്നാണോ നിങ്ങളും ആഗ്രഹിക്കുന്നത്.

   കൃത്യമായി. ഖദീജ കേവലം മുസ്ലീം മാത്രമല്ല, കേരളത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ്. ഒരു ഗ്രാമത്തിൽ താമസിക്കുന്ന, വിദ്യാഭ്യാസമില്ലാത്ത, ഫെമിനിസത്തെക്കുറിച്ച് കേട്ടിട്ടില്ല,പക്ഷേ സ്വാതന്ത്ര്യം തേടുന്ന ഈ സ്ത്രീയുടെ ഫെമിനിസം നഗരത്തിലെ വനിതയുടെ ഫെമിനിസത്തിൽ നിന്ന് വ്യത്യസ്തമാണ്. ഖദീജയ്ക്ക് പകരം അത് വസന്തി ആകാം, അവൾ ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തിൽ നിന്നുള്ളവളാകാം. ആ സ്ത്രീയുടെ കാഴ്ചപ്പാട് ഈ സിനിമയിലേക്ക് കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്.

   അവൾ ഒരു ഫെമിനിസ്റ്റാണ്, എന്നാൽ വ്യത്യസ്ത തരം ഫെമിനിസമാണ്. എന്റെ സഹോദരിയെയും എന്റെ അമ്മയെയും എനിക്ക് ചുറ്റുമുള്ള സ്ത്രീകളെയും കണ്ടതിനെ അടിസ്ഥാനമാക്കിയാണ് ഞാൻ ഈ സൂക്ഷ്മത കൊണ്ടുവരാൻ ശ്രമിച്ചത്. എന്റെ ടീച്ചറോ നഗരത്തിലെ വനിതാ ചലച്ചിത്ര പ്രവർത്തകരോ നിരീക്ഷിച്ചല്ല ഖദീജയെ രൂപപ്പെടുത്തിയത്. 10 മാസം മുമ്പ് തിരുവനന്തപുരത്ത് ഞങ്ങൾ ഒരു ചെറിയ ഗ്രൂപ്പിന് ഈ ചിത്രം കാണിച്ചപ്പോൾ എനിക്ക് ഒരു അത്ഭുതകരമായ അനുഭവം ഉണ്ടായി. ഒരു വൃദ്ധയായ സ്ത്രീയിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. മുമ്പ് ഒരു സിനിമയും കണ്ടിട്ടില്ല അവ‍ർ. അവ‍ർക്കൊപ്പമുണ്ടായിരുന്ന വ്യക്തിയിൽ നിന്നാണ് എന്റെ നമ്പർ ലഭിച്ചത്. അവ‍ർ എന്നോട് ചോദിച്ചു, “നിങ്ങൾക്ക് എങ്ങനെ എന്റെ കഥ ലഭിച്ചു?”ഈ രീതിയിൽ സിനിമ സാധാരണക്കാരുമായി ബന്ധിപ്പിക്കേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

   സഹോദരൻ ഐസിസിൽ ചേർന്നുവെന്ന വാർത്ത വന്നപ്പോൾ മുസ്ലീം സമൂഹം ഖദീജയെയും കുടുംബത്തെയും ബഹിഷ്‌കരിക്കുന്നതായും ബിരിയാണിയിൽ കാണിക്കുന്നുണ്ട്. യഥാർത്ഥ ലോകത്ത് സാധാരണയായി സംസാരിക്കപ്പെടാത്ത ഒരു വശമാണിത്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്.

   ആളുകൾ‌ക്ക് ഇത്തരത്തിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ കമ്മ്യൂണിറ്റി ഭയപ്പെടുന്നു. (അത്തരം കുടുംബങ്ങളെ) പിന്തുണയ്ക്കുന്ന ചില സംഘടനകളുമുണ്ട്, പക്ഷേ അവർ അത് രാഷ്ട്രീയ കാരണങ്ങളാൽ ചെയ്യുന്നു. അവ ആർ‌എസ്‌എസിന് തുല്യമായ മുസ്ലീങ്ങളാണ്. കുട്ടിക്കാലത്ത് ഞാൻ ഇവയിൽ ചിലതിലേക്ക് പോയിട്ടുണ്ട്. അവരുടെ മനോഭാവം എനിക്കറിയാം. പുറത്ത് നിന്നല്ല, അകത്ത് നിന്നും ഇതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഐസിസിൽ ചേരുമെന്ന് പറയുന്ന പുരുഷന്മാരുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് പത്രങ്ങൾ കണ്ടെത്തുന്നില്ല, ഈ കുടുംബങ്ങളെ എങ്ങനെയാണ് മുസ്ലീം സമൂഹം ബഹിഷ്കരിക്കുന്നതെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നില്ല.

   എന്നാൽ സമുദായത്തിൽ എനിക്ക് കാണാൻ കഴിയുന്ന ഏറ്റവും വലിയ മാറ്റം, ഞാൻ നേരത്തെ പറഞ്ഞതുപോലെ, പള്ളികളിൽ നിന്ന് പ്രഖ്യാപിച്ച കാര്യങ്ങളിലാണ്. മറ്റുള്ളവരും നമ്മുടെ സുഹൃത്തുക്കളാണെന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ട്,നമ്മൾ എല്ലാവരെയും ഉൾക്കൊള്ളണം,നമ്മൾ കൂടിച്ചേരണം.

   സി‌എ‌എ-എൻ‌ആർ‌സി പ്രസ്ഥാനത്തിന്റെ നേതൃത്വം മുസ്ലീങ്ങളാണെങ്കിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇന്ത്യ മുഴുവനും ഇതിനെ വ്യാപകമായി പിന്തുണച്ചിരുന്നുവെന്നതാണോ നിങ്ങൾ സംസാരിക്കുന്ന ഈ മാറ്റത്തിന്റെ കാരണം?

   അതാണ് കാരണം. മറ്റ് മതങ്ങളിൽ നിന്നുള്ളവരാണ് മുസ്ലീങ്ങളെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത്. പല കാര്യങ്ങളിലും ആളുകളുടെ കാഴ്ചപ്പാട് മാറി. എന്നാൽ അടിസ്ഥാനപരമായി,എല്ലാ മതങ്ങളും ഇല്ലാതാകണം എന്നതാണ് എന്റെ കാഴ്ചപ്പാട്. ഇവയെല്ലാം ഒരു വിധത്തിൽ മനുഷ്യരെ താഴ്ത്തിക്കെട്ടുന്നു. അത്തരമൊരു ലോകം നമുക്ക് എപ്പോഴെങ്കിലും കാണാനാകുമോ എന്ന് എനിക്കറിയില്ല. മതമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള പുതിയ സിനിമയെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.

   അതിനാൽ, മുസ്ലീമിനെ മാറ്റിനിർത്തിയാൽ, ഇത് ഒരു സ്ത്രീയുടെ കഥയാണ്?

   എനിക്കറിയാവുന്ന സ്ത്രീകളുടെ കഥയാണിത്. എല്ലാ സ്ത്രീകളുടെയും അല്ലെങ്കിൽ എല്ലാ മുസ്ലീം സ്ത്രീകളുടെയും പ്രതിനിധിയല്ല ഖദീജ. ഞാൻ ഒരു മനുഷ്യനാണ്, അതിനാൽ ഇതാണ് എന്റെ നോട്ടത്തിലൂടെ ഞാൻ കണ്ടത്. ഞാൻ മതത്തെക്കുറിച്ച് ആ മതത്തിൽ ഉണ്ടായിരുന്ന കാലത്തെ അനുഭവത്തിലൂടെയാണ് ഞാൻ സംസാരിക്കുന്നത്, പക്ഷേ സ്ത്രീകളുടെ അനുഭവങ്ങളുടെ കാര്യത്തിൽ, ഒരു പുരുഷൻ എന്ന നിലയിലുള്ള എന്റെ കാഴ്ച്ചയിലൂടെയാണ് എനിക്ക് ഇതെല്ലാം കാണാൻ കഴിഞ്ഞത്. ഞാൻ എന്റെ സഹോദരിയോടും അമ്മയോടും എനിക്ക് ചുറ്റുമുള്ള സ്ത്രീകളോടും ആത്മാർത്ഥതയോടെ സംസാരിച്ചു, ഞാൻ അവരുടെ അനുഭവങ്ങളുടെ ഭാഗമാണ്. അതിനുശേഷം മാത്രമാണ് ഞാൻ ഈ സിനിമ നിർമ്മിച്ചത്, ഒരു വ്യക്തി തന്റെ കാഴ്ചപ്പാടിൽ നിർമ്മിച്ച സിനിമയാണ് ബിരിയാണി, ഞാൻ അതിനെ ഒരിക്കലും സ്ത്രീ-പക്ഷ സിനിമ (ഫെമിനിസ്റ്റ് സിനിമ) എന്ന് വിളിക്കില്ല.

   ഒരു അഭിമുഖത്തിൽ,നിങ്ങൾ ബിരിയാണി ഒരു പ്രതികാര സിനിമയാണെന്ന് പറഞ്ഞു. എന്തുകൊണ്ട്?

   ഞാൻ അത് മനപൂർവ്വം പറഞ്ഞതാകാം. എന്നെ സംബന്ധിച്ചിടത്തോളം,ഖദീജയുടെ പ്രതികാരം സിനിമയുടെ വളരെ ചെറിയ ഭാഗമാണ്. അത് ബിരിയാണിയുടെ ബാക്കി സ്വരത്തിൽ നിന്ന് വ്യതിചലിക്കുന്നു. ഓരോ സ്ത്രീയും ലൈംഗിക അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്, സാധാരണ സ്ത്രീ പ്രതികാരം ചെയ്യുന്നില്ല, എന്നിട്ടും പ്രതികാരം ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നു. സാധാരണ സ്ത്രീയുടെ കഥ പറയാൻ അർഹതയില്ലാത്തതുപോലെയാണ് ഇത്. സിനിമയിലെ പ്രതികാര ഘടകം ആവശ്യമായിരുന്നോ?

   അതൊരു മാനസികാവസ്ഥയായിരുന്നു. കൗമാരക്കാരനായ എനിക്ക് കുടുംബാംഗങ്ങളോട് ഈ കാര്യങ്ങൾ ചെയ്യണമെന്ന് തോന്നിയെങ്കിലും എനിക്ക് കഴിഞ്ഞില്ല. ആ നിസ്സഹായാവസ്ഥയിൽ, ഞാൻ അവരെ അടിച്ചാലോ? അത് വാണിജ്യ സിനിമയാണെങ്കിൽ എനിക്ക് അത് ചെയ്യാൻ കഴിയും. എന്നാൽ ഇവർ യഥാർത്ഥ ആളുകളായിരുന്നു. ഖദീജ എന്റെ മാനസിക നിലയിലൂടെ കടന്നുപോയി. ഒരു വ്യക്തി എന്നോട് മോശമായി പെരുമാറുമ്പോൾ, ഞാൻ നേരിട്ട് ഒന്നും ചെയ്യുന്നില്ല, പക്ഷേ ഞാൻ ഭാവനയിൽ കാണുന്നു, “ഞാൻ അവനെ അടിച്ചാലോ?ഞാൻ അവന്റെ കൈകാലുകൾ മുറിച്ചാലോ? ”ഇവ ഞാൻ സങ്കൽപ്പിക്കുന്ന കാര്യങ്ങൾ മാത്രമാണ്,അതാണ് ഞാൻ സിനിമയിലേക്ക് കൊണ്ടുവന്ന ചിന്ത.

   കനി കുസൃതിയിലേയ്ക്ക് എത്തിയത് എങ്ങനെയാണ്?

   യുട്യൂബിലെ മാ എന്ന തമിഴ് ഹ്രസ്വ ചിത്രത്തിലും ഒരു നാടകത്തിലും ഞാൻ കനിയെ കണ്ടിരുന്നു. ഖദീജയുടെ ആന്തരിക വൈരുദ്ധ്യങ്ങൾ അവളുടെ മുഖത്ത് കൃത്യമായി അറിയിക്കാൻ കനിക്ക് കഴിയുമെന്ന് എനിക്ക് തോന്നി. മായിലെ ക്ലോസപ്പുകളിൽ അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ ഖദീജയാകാൻ കനിയ്ക്ക് ആകുമെന്ന് തോന്നി എന്നാൽ ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ തുടക്കത്തിൽ ബിരിയാണി അവർ വേണ്ടെന്ന് വച്ചു. അതിനാൽ ഞാൻ മറ്റു ചിലരെ സമീപിച്ചു, എന്നാൽ തുടക്കത്തിൽ തന്നെ ഞാൻ അവരോട് പറഞ്ഞ ലൈംഗിക രംഗങ്ങളെക്കുറിച്ച് കേട്ടപ്പോൾ, ചിലർക്ക് ആ രംഗങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു. മറ്റ് ചിലർ സമ്മതിച്ചു, എന്നാൽ ഈ രംഗങ്ങളിൽ അവ എനിക്ക് ആവശ്യമുള്ള പ്രകടനത്തിന്റെ നിലവാരം നൽകിയില്ല. അങ്ങനെ ഞാൻ വീണ്ടും കനിയിലേക്ക് പോയി. ഞാൻ ഉദ്ദേശിച്ചതിലും കൂടുതൽ ഈ വേഷത്തിന് നൽകിയ ഒരു മികച്ച നടിയാണ് അവർ. കനി ഇല്ലാത്ത ബിരിയാണി മറ്റൊരു ബിരിയാണിയാകുമായിരുന്നു.

   മികച്ച നടിക്കുള്ള ദേശീയ അവാർഡ് കനിയ്ക്ക് ലഭിക്കാത്തതിൽ നിങ്ങൾക്ക് നിരാശയുണ്ടോ?

   കനി ദേശീയ അവാർഡിന് അർഹയാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ ഞാൻ പങ്ക കണ്ടിട്ടില്ല,അതിനാൽ എനിക്ക് കങ്കണയുടെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാനാകില്ല.

   ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തിന് ശേഷം ഖദീജ സ്വയംഭോഗം ചെയ്യുന്നതാണ് സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു മത്സരമായിരുന്നു. അയാൾ മുറിയിൽ നിന്ന് പുറത്തുപോകുന്നത് വരെ കാത്തുനിൽക്കാതെ, താൻ സംതൃപ്തയല്ലെന്ന് അവൾ പറയുകയായിരുന്നു. നിങ്ങൾ അത് കണ്ടോ എന്ന ഭാവം?

   അതെ. ഒരു ഘട്ടത്തിനുശേഷം അവൾക്ക് ചെയ്യാൻ കഴിയുന്നത് അത്രയേയുള്ളൂ,അല്ലേ? പക്ഷേ, അയാൾ മനസ്സിലാക്കാൻ പര്യാപ്തനല്ല. സമൂഹത്തിന്റെ നിലപാട് അനുസരിച്ച്,പുരുഷന്മാർ വിശ്വസിക്കുന്നത് അയാളും വിശ്വസിക്കുന്നു,ഒരു കുടുംബത്തിൽ ഒരു സ്ത്രീ തന്റെ സന്തോഷം ഉറപ്പാക്കണം. ഒരു സാധാരണ കുടുംബത്തിൽ സ്ത്രീയുടെ ആവശ്യങ്ങളെക്കുറിച്ച് ആരാണ് സംസാരിക്കുന്നത്? ഞാൻ കൂടുതൽ പ്രബുദ്ധമായ സ്ഥലങ്ങളല്ല ഉദ്ദേശിക്കുന്നത്, പക്ഷേ സ്കൂൾ പഠനം പൂർത്തിയാക്കാത്ത ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഖദീജയെപ്പോലുള്ള സ്ത്രീക്ക് കുട്ടികൾ എങ്ങനെ ജനിച്ചുവെന്ന് പോലും അറിയില്ല. അവൾക്ക് എന്ത് ലൈംഗിക സംതൃപ്തി ലഭിക്കും? എന്റെ അറിവിൽ, 60ശതമാനം സ്ത്രീകളും ലൈംഗിക സംതൃപ്തരല്ല. തങ്ങൾ അനുഭവിച്ചതിലും അപ്പുറത്തുള്ള എന്തെങ്കിലും ഉണ്ടെന്ന് അവരിൽ ഭൂരിഭാഗത്തിനും അറിയില്ല. പലരും ഇത് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

   ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിന്റെ പ്രശ്നവുമുണ്ട്. ഇത് എനിക്കും ബാധകമാണ്. ഞാൻ ഒരുമലയാളം മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. അതൊരു മിക്സഡ് സ്കൂളായിരുന്നു, പക്ഷേ എന്നോടൊപ്പം പഠിക്കുന്ന ഒരു പെൺകുട്ടിയുമായി ഞാൻ ആദ്യമായി സംസാരിക്കുന്നത് ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. എല്ലാവരുടെയും സ്ഥിതി ഇതാണ്. അപ്പോൾ നിങ്ങൾ സ്ത്രീകളെ എങ്ങനെ കാണുന്നു? ലൈംഗിക വസ്‌തുക്കളായി. പല പുരുഷന്മാരും ഈ മാനസികാവസ്ഥ വികസിപ്പിക്കുന്നു. ഞാൻ ബിരുദം നേടുകയും ഉത്സവങ്ങളിൽ പങ്കെടുക്കുകയും സമൂഹവുമായി ഇടപഴകുകയും ചെയ്തപ്പോഴാണ് ഞാൻ മാറാൻ തുടങ്ങിയത്. ഇപ്പോൾ പോലും ഞാൻ പഠിക്കുന്നു. ഈ കാര്യങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കണം.

   സുന്നത്തും (ചേലാകർമ്മം) ആടിനെ വെട്ടുന്നതുമായ രംഗങ്ങൾ എന്തുകൊണ്ടാണ് സിനിമയിൽ കാണിക്കുന്നത്?

   എന്റെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു. കുട്ടിക്കാലത്ത് എനിക്ക് സുന്നത്ത് ചെയ്യപ്പെട്ടു, അത് ചെയ്തപ്പോൾ ഞാൻ ഭയന്നുപോയി. എനിക്ക് അനസ്തേഷ്യ പോലും നൽകിയിരുന്നില്ല. ഇത് ചെയ്യുന്നത് ഡോക്ടർമാരല്ല, ഒരു ഒസ്സാൻ ആണ്.

   ആരാണ് ഒസ്സാൻ? എന്ന് വിശദീകരിക്കാമോ?

   എല്ലാ മുസ്‌ലിം ജമാഅത്തിലും ഒസ്സാനും ഒസ്സാത്തിയും ഉണ്ട്. ഒസ്സാൻ പുരുഷനെ സുന്നത്ത് ചെയ്യുന്നു. സ്ത്രീകളുടെ സുന്നത്ത് ചെയ്യുന്നയാളാണ് ഒസ്സാത്തി. തിരുവനന്തപുരത്ത് എന്റെ ജമാഅത്തിൽ പോലും ഇപ്പോഴും സംഭവിക്കുന്ന കാര്യമാണിത്.

   നിങ്ങൾ ഉദ്ദേശിക്കുന്നത് സ്ത്രീകളുടെ ജനനേന്ദ്രിയവും പരിച്ഛേദനം ചെയ്യുന്നുവെന്നാണോ?

   അതെ. ഒസ്സാത്തിയാണ് ഇത് ചെയ്യുന്നത്.

   ആളുകൾക്ക് ഇത് അറിയില്ലേ?

   ഇത് എന്റെ വീട്ടിൽ സംഭവിച്ചാൽ എനിക്കറിയില്ല. ഇത് എന്റെ സഹോദരിയോടോ മക്കളോടോ ചെയ്താൽ, വീട്ടിലെ പുരുഷന്മാർ അറിയണമെന്നില്ല. ഒരു പെൺകുട്ടി ജനിച്ച് 16-ാം ദിവസം - ചില സ്ഥലങ്ങളിൽ, 40-ാം ദിവസം മുടി നീക്കം ചെയ്യൽ എന്നൊരു ചടങ്ങ് ഉണ്ട്. കുട്ടിയുടെ തല മൊട്ടയടിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് സുന്നത്തും നടത്തുന്നത്. ഇത് ചെയ്യുന്നത് വീട്ടിലെ വളരെ മുതിർന്ന സ്ത്രീകൾക്ക് മാത്രമേ അറിയൂ. കുട്ടി വളരെയധികം കരയും. അനസ്തേഷ്യ പോലും നൽകാതെയാണ് ഇങ്ങനെ ചെയ്യുന്നത്.

   മതത്തിനകത്ത് ഇത്തരം ഭയാനകമായ ആചാരങ്ങളുണ്ട്,അവ ഒഴിവാക്കണം. മൃഗങ്ങളെ കൊല്ലുന്നത് വിശ്വാസത്തിന്റെ പേരിലാകരുത്. എനിക്ക് ഒരിക്കലും അതിനോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല. മാംസം കഴിക്കുന്നതിനെ ഞാൻ എതിർക്കുന്നില്ല,പക്ഷേ ക്രൂരതയില്ലാതെ അത് ചെയ്യുക.

   ആ രംഗത്തെ മുസ്ലീങ്ങളുടെ ഒരു സ്റ്റീരിയോടൈപ്പിംഗ് ആയി വ്യാഖ്യാനിക്കാം. കാരണം എല്ലാ സമുദായത്തിലും മാംസാഹാരം ഉണ്ടെങ്കിലും മുസ്ലീങ്ങളുടെ മാംസാഹാരത്തെ ഉയർത്തിക്കാട്ടുന്നത് ഇസ്‌ലാമോഫോബിയയുടെ ഒരു വശമല്ലേ?

   അവിടെയാണ് എനിക്ക് ആശയക്കുഴപ്പം. ഇത് ഞാൻ ഈ സിനിമ നിർമ്മിച്ച ഉദ്ദേശ്യമല്ല,ഈ പ്രധാന കാര്യങ്ങൾ സമൂഹത്തിനുള്ളിൽ മാറണം - പുരഷ്മാരുടെ സുന്നത്,സ്ത്രീകളോട് എന്തുചെയ്യുന്നു,മൃഗങ്ങളെ അറുക്കുന്നതിന് മറ്റൊരു മാർഗം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഇത് സിനിമ പുറത്തിറക്കിയത്. നോൺ-വെജ് ഇല്ലാതെ എനിക്കും ഭക്ഷണം കഴിക്കാനാകില്ല (ചിരിക്കുന്നു) പക്ഷേ മറ്റൊരു മാർഗം കണ്ടെത്തണം.

   സ്ത്രീക്ക് ലൈംഗിക സുഖം ലഭിക്കുന്നില്ലെന്ന് ‌‌‌ഉറപ്പാക്കാനാണ് സ്ത്രീ ജനനേന്ദ്രിയം മുറിയ്ക്കുന്നത്. എന്നാൽ പുരുഷന്മാ‍‍ർക്ക് സുന്നത്ത് ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഈ ആചാരങ്ങൾ നിർത്തണമെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ്?

   എന്റെ പ്രശ്നം ചേലാകർമ്മമല്ല. ആ പ്രായത്തിൽ ചെയ്യുമ്പോൾ അത് ഒരു പ്രശ്നമാണ്, ഇത് കുട്ടിയെ ഞെട്ടിക്കുന്നു. മാനസികമായി അതുമായി പൊരുത്തപ്പെടാൻ എനിക്ക് വളരെയധികം സമയമെടുത്തു. ഇപ്പോൾ പോലും എന്റെ ഓർമ്മയിൽ ആഴത്തിലുള്ള ഒരു മുറിവാണിത്. എനിക്ക് സുന്നത്ത് ചെയ്യപ്പെടുമ്പോൾ എനിക്ക് 5 വയസ്സായിരുന്നു. ആളുകൾ എന്നെ പിടിച്ചു, കാലുകളും കൈകളും പിടിച്ചു നി‍ർത്തി. ഒരു ആടിനെ അറുക്കുന്നതുപോലെയായിരുന്നു അത്. ഈ രീതി മാറണമെന്നാണ് ഞാൻ പറയുന്നത്. ഒരു കുട്ടിയെ ഭയപ്പെടുത്തി അത് ചെയ്യാൻ പാടില്ല.

   സിനിമയിലെ ആ രംഗം യഥാർത്ഥ സുന്നത്തിന്റേതാണോ?

   അതെ. ഇടതുപക്ഷ രാഷ്ട്രീയ പാ‍ർട്ടിയിലുള്ള ഒരാളുടെ മകനാണ് പ്രണവ് സന്തോഷ്. ഒരു യഥാർത്ഥ ആശുപത്രിയിലെ ഒരു യഥാർത്ഥ ഡോക്ടറാണ് അവനെ സുന്നത്ത് ചെയ്തത്. ഒരു ഡോക്ടർ തന്റെ മകന് ചേലാകർമ്മം ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് അച്ഛൻ സന്തോഷ് പലോട് എന്നോട് പറഞ്ഞു,തുട‍ർന്ന് നടപടിക്രമങ്ങൾ ചിത്രീകരിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. കുട്ടി തയ്യാറാണെങ്കിൽ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പ്രണവിനോട് സംസാരിച്ചു,അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്നു പ്രണവിന്.

   നിങ്ങൾക്ക് പറയാനുള്ളത് പറയാൻ ആഗ്രഹിക്കുന്ന മാധ്യമമാണ് സിനിമയെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

   ഒരു രാഷ്ട്രീയ ഉദ്ദേശ്യത്തോടെയും ഞാൻ സിനിമാ മേഖലയിൽ പ്രവേശിച്ചിട്ടില്ല. എന്റെ വീട്ടിൽ ടിവി ഇല്ലായിരുന്നു. ഞാൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം2005ലാണ് എന്റെ വീട്ടിൽ വൈദ്യുതി ലഭിച്ചത്. അതിനാൽ ഞങ്ങൾക്ക് ഒരു ടിവി ഇല്ല. ടിവി കാണാനായി ഞാൻ അടുത്തുള്ള ഒരു വീട്ടിൽ പോകാറുണ്ടായിരുന്നു. ഞാൻ കണ്ട സിനിമകൾ എനിക്ക് ഓർമയില്ല,പക്ഷേ കുട്ടിക്കാലം മുതലേ സിനിമകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ആകാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്.

   ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ വീട് വിട്ടിറങ്ങി. ചെന്നൈയിലേക്ക് പോയി. ഞാൻ ചെന്നൈയിലേക്ക് പോകും,സിനിമകളിൽ വലിയ പേരെടുക്കും. ഒരു കാറിൽ നാട്ടിലേയ്ക്ക് മടങ്ങും (ഞങ്ങൾ രണ്ടുപേരും ചിരിക്കുന്നു). ഇതായിരുന്നു അന്നത്തെ എന്റെ ആഗ്രഹം. എന്റെ പിതാവ് കുറച്ചുകാലം ഗൾഫിലായിരുന്നു,അതിനാൽ ഓരോ2-3വർഷത്തിന് ശേഷം ഒരു സ്യൂട്ട്കേസും ടേപ്പ് റെക്കോർഡറുമായി ഗൾഫിൽ നിന്ന് മടങ്ങുന്ന ഒരാളുടെ ചിത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതിനാൽ ഈ ചിത്രത്തെ അടിസ്ഥാനമാക്കി ഒരു ചലച്ചിത്രകാരനാകാനുള്ള എന്റെ ആഗ്രഹം ഞാൻ പിന്തുടർന്നു. എന്നാൽ എന്റെ കുടുംബം എന്നെ തിരഞ്ഞു ചെന്നൈയിൽ നിന്ന് എന്നെ കണ്ടെത്തി.

   ബിരുദത്തിനായി ഞാൻ കോളേജിൽ ചേ‍ർന്നപ്പോൾ,തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK)പങ്കെടുക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള ആളുകളെ കാണാമെന്ന് കരുതി ഐഎഫഎഫ്കെയ്ക്ക് പോയി. ഐ‌എഫ്‌എഫ്‌കെയിൽ ഞാൻ കണ്ട ആദ്യ ചിത്രം,ദി റിട്ടേൺ എന്ന റഷ്യൻ സിനിമയായിരുന്നു. അതുവരെ ഞാൻ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ തരം സിനിമയിലേക്ക് എന്റെ കണ്ണുകൾ തുറന്നു. പുതുക്കോട്ടായിലെ പുതുമണവാളൻ,കാഞ്ഞിരപ്പള്ളി കുര്യാച്ചൻ (ചിരിക്കുന്നു) തുടങ്ങിയ സിനിമകൾ മാത്രമേ ഞാൻ അന്ന് കണ്ടിട്ടുള്ളൂ. എന്നാൽ ഇതുപോലുള്ള സിനിമകളും ഉണ്ടെന്ന് എനിക്ക് അപ്പോൾ മനസ്സിലായി. ഇത്തരത്തിലുള്ള സിനിമ ചെയ്യാൻ കഴിയുന്ന ഒരു സ്ഥാനത്തേക്ക് ഐ‌എഫ്‌എഫ്‌കെ എന്നെ സ്വാധീനിച്ചു.

   സിനിമകളിലെ എല്ലാ മതവിഭാഗങ്ങളെയും കുറിച്ച് ആത്മപരിശോധന നടത്തുന്നു എന്ന അർത്ഥത്തിൽ മലയാള സിനിമ ഇന്ത്യയിലെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ ജിയോ ബേബി എന്ന ക്രിസ്ത്യാനിയ്ക്ക് ഒരു ഹിന്ദു കുടുംബത്തിലെ പുരുഷാധിപത്യത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) അവകാശമില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയൽ പ്രചരണങ്ങൾ നടന്നിരുന്നു.‌ എന്തുകൊണ്ടാണിങ്ങനെ?

   ഐ.എഫ്.എഫ്.കെ, കേരളത്തിലെ ചലച്ചിത്ര സംസ്കാരം, ഫിലിം സൊസൈറ്റി പ്രസ്ഥാനം എന്നിവയാണ് കാരണങ്ങൾ. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരോട് ആളുകൾ പതിറ്റാണ്ടുകളായി തങ്ങളുടെ സിനിമകളിൽ മതത്തെക്കുറിച്ച് സംസാരിക്കുന്നു. ഈ സംസ്കാരം മൂലമാണ് ആളുകൾ മലയാളം സിനിമകളിൽ മതത്തെയും ജാതിയെയും കുറിച്ച് ചർച്ച ചെയ്യുന്നത്. മറ്റൊരു സംസ്ഥാനത്തിനും ഈ തരത്തിലുള്ള സിനിമാ സാക്ഷരതയില്ല, മറ്റൊരു ഉത്സവത്തിലും നിങ്ങൾക്ക്IFFKയുടെ വൈബ് ലഭിക്കില്ല.

   അതായത്, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, നിങ്ങൾ ഏത് മതമാണ് പിന്തുടരുന്നതെന്ന് കണ്ടെത്താൻ ആളുകൾ ശ്രമിക്കുന്നു. ഉദാഹരണത്തിന്, എന്റെ മത സ്വത്വത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപ്പര്യമില്ല, പക്ഷേ കണ്ടെത്താൻ ശ്രമിക്കുന്നവരുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു പരിധി വരെ ഇത് കേരളത്തിൽ പ്രവർത്തിക്കില്ല.

   Keywords: Sajin Baabu, Biriyaani, Kani Kusruti, Muslim community,സജിൻ ബാബു,ബിരിയാണി,കനി കുസൃതി,മുസ്ലീം വിഭാഗം
   Published by:Anuraj GR
   First published:
   )}