നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bollywood Drug Case| കരൺ ജോഹറിന്റെ പാർട്ടിയിൽ നിന്നുള്ള പഴയ വീഡിയോയിൽ അന്വേഷണം

  Bollywood Drug Case| കരൺ ജോഹറിന്റെ പാർട്ടിയിൽ നിന്നുള്ള പഴയ വീഡിയോയിൽ അന്വേഷണം

  വിക്കി കൗശലിനു പുറമെ ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺബീർ കപൂർ, മലൈക അറോറ, അർജുൻ കപൂർ, വരുൺ ധവാൻ, സോയ അക്തർ,അയാൻ മുഖർജി, മിറ രാജ്പുത്, ഷാകും ബത്ര എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

  karan johar's party

  karan johar's party

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തി നിരവധി ബോളിവുഡ് പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ ചിലരുടെ പേരുകൾ പുറത്തു വരികയും ചെയ്തു.

   സാറ അലിഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സൈമൺ ഖംബാട്ട, സുശാന്തിന്റെ സുഹൃത്തും മുൻ മാനേജറുമായ രോഹിണി അയ്യർ, ദിൽബേച്ചാര ചിത്രത്തിന്റെ സംവിധായകൻ മുകേഷ് ഛബ്ര എന്നിവരുടെ പേരുകളാണ് പുറത്തു വന്നിരുന്നത്. ബോളിവുഡിലെ 80 ശതമാനം പേരും മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയതായാണ് സൂചനകൾ.

   റിയയുടെ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ വർഷം കരൺ ജോഹർ സംഘടിപ്പിച്ച പാർട്ടിയിലെ വീഡിയോയെ കുറിച്ച് എൻസിബി അന്വേഷിക്കാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. ഒക്ടോബറിൽ നടന്ന പാർ‍ട്ടിയിൽ വെച്ച് നടൻ വിക്കി കൗശൽ മയക്കു മരുന്ന് ഉപയോഗിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ ബോളിവുഡ് താരങ്ങൾക്ക് സമൻസ് നൽകുമെന്നാണ് സൂചനകൾ. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

   വിക്കി കൗശലിനു പുറമെ ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺബീർ കപൂർ, മലൈക അറോറ, അർജുൻ കപൂർ, വരുൺ ധവാൻ, സോയ അക്തർ,അയാൻ മുഖർജി, മിറ രാജ്പുത്, ഷാകും ബത്ര എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. എംഎൽഎ മഞ്ജീന്ദർ എസ് സിർസയാണ് വീഡിയോ ഷെയർ ചെയ്തത്. ഇതിനു പിന്നാലെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

   വിക്കി കൗശലിന്റെ അടുത്ത് കാണുന്ന വെളുത്ത നിറത്തിലെ സാധനം, അദ്ദേഹം മൂക്കിൽ വിരൽ കൊണ്ട് ഉരയ്ക്കുന്ന രീതി, അയാൻ മുഖർജി വീഡിയോയിൽ എന്തോ മറയ്ക്കുന്നത് എന്നിവ പാർട്ടിയിലെ മയക്ക് മരുന്ന് ഉപയോഗത്തിന്റെ തെളിവാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.   ബോളിവുഡ് താരങ്ങളുടെ പാർട്ടികളിൽ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി നിരവധി താരങ്ങൾ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്.
   Published by:Gowthamy GG
   First published:
   )}