advertisement

'ഹൃദയപൂർവ്വം; ഷൂട്ടിങ്ങിന് മുമ്പേ പേരിട്ട മോഹന്‍ലാല്‍ സിനിമയുടെ സന്തോഷം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

Last Updated:

ഡിസംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

മോഹൻലാൽ-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ പുതിയ ചിത്രമാണ് 'ഹൃദയപൂർവ്വം'. ഇപ്പോൾ സംവിധായകൻ നേരിട്ട് ഷൂട്ടിങ്ങിന് മുമ്പേ പേരിട്ട ഈ സിനിമയുടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളൂ. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. അതുപോലെ ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ഫേസ്ബുക്കിലൂടെ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രിതികരണം.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ “ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്. പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു.
advertisement
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും "നൈറ്റ് കോൾ" എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹൃദയപൂർവ്വം; ഷൂട്ടിങ്ങിന് മുമ്പേ പേരിട്ട മോഹന്‍ലാല്‍ സിനിമയുടെ സന്തോഷം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്
Next Article
advertisement
'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 
'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 
  • ദേവികുളം എംഎൽഎ എ. രാജ, തഹസിൽദാരോട് കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണി മുഴക്കിയതായി ആരോപണം

  • മൂന്നാർ ഉൾപ്പെടെയുള്ള 13 വില്ലേജുകളിൽ എൻ.ഒ.സി. അനുവദിക്കാത്തതിൽ എംഎൽഎയുടെ നേതൃത്വത്തിൽ ധർണ്ണ

  • ലൈഫ് മിഷൻ വഴി വീട് ലഭിച്ചവർക്ക് എൻ.ഒ.സി. നൽകാതെ നിർമ്മാണം തടയുന്നതായി ആരോപണം.

View All
advertisement