സൗദി അറേബ്യ 2023ൽ വിറ്റത് 2036 കോടിയോളം രൂപയുടെ സിനിമാ ടിക്കറ്റ്; ഒരു വർഷത്തെ വളർച്ച 25 ശതമാനത്തോളം
- Published by:user_57
- news18-malayalam
Last Updated:
ഏറ്റവും ഉയർന്ന കളക്ഷൻ നേടി ഒപ്പൻഹൈമർ എന്ന ചിത്രം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സത്താറാണ് രണ്ടാം സ്ഥാനത്ത്
സൗദി അറേബ്യയുടെ ചലച്ചിത്ര മേഖല ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 2023 ൽ 919 മില്യൺ സൗദി റിയാലിന്റെ (20,36,85,03,104 കോടി രൂപ ) വരുമാനം നേടിയതായി റിപ്പോർട്ട്. 65 തീയറ്ററുകളിലായി 234 ചലച്ചിത്രങ്ങളാണ് 2023 ൽ സൗദി അറേബ്യയിൽ പ്രദർശനത്തിനെത്തിയത്. പോയ വർഷം സൗദിയിൽ ആകെ ആകെ 17 മില്യൺ ടിക്കറ്റുകൾ വിറ്റുവെന്നും 2022 നെ അപേക്ഷിച്ച് ഇത് 25 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും ഉയർന്ന കളക്ഷൻ നേടി ഒപ്പൻഹൈമർ (Oppenheimer ) എന്ന ചിത്രം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സത്താറാണ് (Sattar) രണ്ടാം സ്ഥാനത്ത്.
രാജ്യത്ത് ചലച്ചിത്രങ്ങൾക്ക് മുൻപ് നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനും സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവും ലക്ഷ്യമിട്ടുകൊണ്ട് കൊണ്ട് നടപ്പാക്കിയ വിഷൻ 2030 റീഫോം അജണ്ടയുടെ (Vision 2030 Reform Agenda ) ഭാഗമായി 2017 ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ നിരോധനം നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു . 2018 ഏപ്രിലിൽ ൽ സൗദി അറേബ്യ പ്രഖ്യാപനം നടപ്പിലാക്കി.
advertisement
അമേരിക്കൻ ചലച്ചിത്ര വ്യവസായ സ്ഥാപനമായ എഎംസി എന്റർടൈൻമെന്റ് (AMC Entertainment ) മാർവലിന്റെ ബ്ലാക്ക് പാന്തർ (Black Panther ) എന്ന ചിത്രം രാജ്യത്ത് പ്രദർശനത്തിനെത്തിച്ചിരുന്നു. ഇതോടെ 35 വർഷങ്ങൾക്കിടയിൽ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ആദ്യ അമേരിക്കൻ ചലച്ചിത്ര കമ്പനിയായി എഎംസി മാറി.
2018 മുതൽ തന്നെ രാജ്യത്തെ ചലച്ചിത്ര രംഗം ത്വരിത ഗതിയിലുള്ള വളർച്ച നേടാൻ ആരംഭിച്ചിരുന്നു. 69 തീയറ്ററുകളിലെ 627 സ്ക്രീൻ പ്രദർശനങ്ങളിലൂടെ ഏകദേശം 32.2 മില്യൺ ആളുകൾ ചിത്രങ്ങൾ കാണാനെത്തിയെന്നാണ് വിവരം.
advertisement
എമ്പയർ സിനിമാസ് (Empire Cinemas) തങ്ങളുടെ ആദ്യ മൾട്ടിപ്ലെക്സ് തീയറ്റർ 2023 നവംബറിൽ മദീനയിൽ( Madinah) ഉദ്ഘാടനം ചെയ്തിരുന്നു. ചലച്ചിത്ര മേഖല കൂടുതൽ ശക്തി പ്രാപിച്ചതിലൂടെ വരുമാനത്തിനായി രാജ്യത്തെ എണ്ണ ശേഖരത്തെ മാത്രം ആശ്രയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 27, 2024 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സൗദി അറേബ്യ 2023ൽ വിറ്റത് 2036 കോടിയോളം രൂപയുടെ സിനിമാ ടിക്കറ്റ്; ഒരു വർഷത്തെ വളർച്ച 25 ശതമാനത്തോളം










