RRR ന് രണ്ടാം ഭാഗം വരുന്നു; പക്ഷേ, എസ് എസ് രാജമൗലി ഉണ്ടായേക്കില്ല
- Published by:Naseeba TC
- news18-malayalam
Last Updated:
ആദ്യ ഭാഗത്തിന്റെ തുടർച്ചയായിട്ടായിരിക്കില്ല രണ്ടാം ഭാഗം എന്നാണ് സൂചന
രാംചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച ചിത്രം ആർആർആറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ തിരക്കഥാകരൃത്തും സംവിധായകൻ രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാംചരണും ജൂനിയർ എൻടിആറും തന്നെയായിരിക്കും പ്രധാന വേഷത്തിൽ എത്തുക.
ആദ്യ ഭാഗത്തിന്റെ തുടർച്ചയായിട്ടായിരിക്കില്ല രണ്ടാം ഭാഗം എന്നാണ് വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് നടക്കുന്ന കഥയിൽ തെലുങ്ക് ദേശത്തെ ഏതെങ്കിലും പ്രദേശത്തെ കേന്ദ്രീകരിച്ച് പുതിയ അധ്യായമായിരിക്കും രണ്ടാം ഭാഗത്തിലുണ്ടാകുക.
Also Read- ഇനി സ്‌ക്രീനിൽ പാക്കലാം; വിജയ്-ലോകേഷ് ചിത്രം ‘ലിയോ’ ഷൂട്ടിംഗ് പാക്കപ്പ്
അതേസമയം, രണ്ടാം ഭാഗത്തിന്റെ സംവിധായകനായി രാജമൗലി ഉണ്ടാകില്ലെന്നാണ് സൂചന. രാജമൗലിയയോ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റാരെങ്കിലുമോ ആയിരിക്കം സംവിധാനം നിർവഹിക്കുക എന്നാണ് വിജയേന്ദ്ര അറിയിച്ചിരിക്കുന്നത്.
advertisement
തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർആർആർ രണ്ടാം ഭാഗത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
മഹേഷ് ബാബുവിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് രാജമൗലി. ഹോളിവുഡ് ചിത്രം ഇന്ത്യാന ജോൺസ് ശൈലിയിലുള്ള സാഹസിക ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 11, 2023 10:14 AM IST