Leo | 'ലിയോ'യിലെ വിജയ്‌യുടെ ഭാഗം പൂർത്തിയായി; സന്തോഷം പങ്കുവെച്ച് സംവിധായകൻ ലോകേഷ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയിൽ വിജയുടെ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19നാണ് തിയേറ്ററുകളിലെത്തുക. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം ‘വിക്രം’ കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു.ദളപതിയും ലോകേഷും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.
And it’s a wrap for our @actorvijay portion! 🤜🤛
Thank you for making the second outing yet again a special one na! ❤️#Leo 🔥🧊 pic.twitter.com/t0lmM18CVt— Lokesh Kanagaraj (@Dir_Lokesh) July 10, 2023
ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസിന്റെ മികച്ച പ്രൊമോഷൻ പരിപാടികൾ ലിയോക്കായി കേരളത്തിലുണ്ടാകും. വിജയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ‘നാൻ റെഡി താ’ സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. റെക്കോർഡ് തുകക്ക് കേരളത്തിൽ വിതരണവാകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 10, 2023 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Leo | 'ലിയോ'യിലെ വിജയ്‌യുടെ ഭാഗം പൂർത്തിയായി; സന്തോഷം പങ്കുവെച്ച് സംവിധായകൻ ലോകേഷ്