advertisement

അടികൊണ്ട് പൊടിപാറും; ഷാജി കൈലാസിന്റെ പുത്തൻ ചിത്രത്തിൽ ഏഴു ആക്ഷൻ കൊറിയോഗ്രാഫേഴ്സ്

Last Updated:

പ്ലാൻ്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അര ഡസനിലേറെ ആക്ഷൻ രംഗങ്ങളുണ്ട്

News18
News18
സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ. മികച്ച ആക്ഷനുകൾ പ്രേക്ഷകർക്ക് എന്നും കൗതുകവും ആവേശവുമാണ്. ആക്ഷൻ സിനിമകൾ ഒരുക്കാൻ സമർത്ഥരായ നിരവധി സംവിധായകരുമുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്. മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസിന്റെ പുതിയ ചിത്രമാണ് 'വരവ്'.
ജോജു ജോർജിനെ നായകനാക്കി എ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്. പ്ലാൻ്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അര ഡസനിലേറെ ആക്ഷൻ രംഗങ്ങളുണ്ട്. 'ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും തയാറാക്കുന്നതാകട്ടെ വ്യത്യസ്ഥരായ കോറിയോഗ്രാഫേഴ്സും.
സ്റ്റണ്ട് സെൽവ, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ, തപസ്സി, ജാക്കി ജാൻസൺ എന്നിങ്ങനെ ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഈ ചിത്രത്തിനു വേണ്ടി ആക്ഷൻ ഒരുക്കിയിരിക്കുന്നത്.
advertisement
ഇനിയും രണ്ടു പേർ കൂടി ചിത്രത്തിൾ ഭാഗമാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. വലിയ താരനിരയുടെ അകമ്പടിയോടെ വലിയ മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു. കോ - പ്രൊഡ്യൂസർ - ജോമി ജോസഫ്
മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, ബിജു പപ്പൻ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
advertisement
ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം- സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീര സനീഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ,
പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.
മൂന്നാർ, കാന്തല്ലൂർ, തേനി, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അടികൊണ്ട് പൊടിപാറും; ഷാജി കൈലാസിന്റെ പുത്തൻ ചിത്രത്തിൽ ഏഴു ആക്ഷൻ കൊറിയോഗ്രാഫേഴ്സ്
Next Article
advertisement
അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
  • ഫിൻ അലൻ 33 പന്തിൽ സെഞ്ചുറി നേടി, ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ഫൈനലിൽ

  • ദക്ഷിണാഫ്രിക്ക 169 റൺസ് നേടിയെങ്കിലും ന്യൂസിലൻഡ് 12.5 ഓവറിൽ വിജയലക്ഷ്യം അനായാസം മറികടന്നു

  • ഐസിസി ടൂർണമെൻറുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും പ്രോട്ടീസ് ആവർത്തിച്ചു

View All
advertisement