• HOME
  • »
  • NEWS
  • »
  • film
  • »
  • ഷാജൂൺ കാര്യാൽ ചിത്രം 'മൃദു ഭാവേ ദൃഢ കൃത്യേ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗായിക നഞ്ചിയമ്മ പുറിത്തിറക്കി

ഷാജൂൺ കാര്യാൽ ചിത്രം 'മൃദു ഭാവേ ദൃഢ കൃത്യേ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗായിക നഞ്ചിയമ്മ പുറിത്തിറക്കി

ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ സൂരജ് സൺ ആണ് ചിത്രത്തിലെ നായകൻ. ശ്രവണ, മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ സൂരജ് സണ്ണിന്റെ നായികമാർ

  • Share this:

    ഫൈഡ്രോഎയർ ടെക്ടോണിക്സ് (SPD) പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. വിജയ്ശങ്കർ മേനോൻ നിർമ്മിച്ച്, ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന നവാഗത ചിത്രം മൃദു ഭാവേ ദൃഢ കൃത്യേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മ റിലീസ് ചെയ്തു.

    പാലക്കാട് ലീഡ്സ് കോളേജിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് നഞ്ചിയമ്മ പോസ്റ്റർ റിലീസ് ചെയ്തത്. നാട്ടിൻ പുറത്തെ അഭ്യസ്ത വിദ്യരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ സൂരജ് സൺ ആണ് ചിത്രത്തിലെ നായകൻ. ശ്രവണ, മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ സൂരജ് സണ്ണിന്റെ നായികമാർ.

    തട്ടും പുറത്ത് അച്ചുതൻ, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായിരുന്നു ശ്രവണ. ഡബ്സ്മാഷ് വീഡിയോകൾ, ഷോട്ട് ഫിലിംസ്, നാടകങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയയായി സിനിമകളിൽ സജീവമായി വരികയാണ് മരിയ പ്രിൻസ്. ഡോ. വിജയ്ശങ്കർ മേനോന്റെ കഥക്ക് നവാഗതരായ രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കിയിരിക്കുന്നു.

    Also Read- ‘നല്ല സമയ’ത്തിന് ശേഷം ‘ബാഡ് ബോയ്‌സ്’; പുതിയ ചിത്രം പ്രഖ്യാപിച്ച് ഒമര്‍ ലുലു

    സുരേഷ് കൃഷ്ണ, അനിൽ ആന്റോ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോൻ, ജീജ സുരേന്ദ്രൻ, ശിവരാജ്, ഹരിത്, വിഷ്ണു വിദ്യാധരൻ, അമൽ ഉദയ്, സിദ്ധാർത്ഥ് രാജൻ, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധനൻ, ദേവദാസ്, ആനന്ദ് ബാൽ, അങ്കിത് മാധവ്, വിജയ് ഷെട്ടി, രാജേഷ് കുറുമാലി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഡോ. സുനിൽ, ദീപക് ജയപ്രകാശൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

    റഖീബ് ആലം, ദിൻ നാഥ് പുത്തഞ്ചേരി, ഡോ. ജറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണൻ, ശ്രീജിത് രാജേന്ദ്രൻ എന്നിവർ വരികളെഴുതി സാജൻ മാധവ് സംഗീതം നൽകിയ ഗാനങ്ങൾ നരേഷ് അയ്യർ, ഹെഷാം അബ്ദുൾ വഹാബ്, സയനോര ഫിലിപ് , മൃദുല വാര്യർ, സച്ചിൻ രാജ്, ബിനു ആന്റണി എന്നിവർ ആലപിച്ചിരിക്കുന്നു.

    ഛായാഗ്രാഹണം നിഖിൽ വി. നാരായണൻ. ചിത്ര സംയോജനം സുമേഷ് Bwt. മേക്കപ്പ് പി. എൻ. മണി. സംഘട്ടനം മാഫിയ ശശി. ആർട് ഡയറക്ടർ ബോബൻ. കോസ്റ്റ്യൂം രശ്മി ഷാജൂൺ. സ്റ്റിൽസ് ഷജിൽ ഒബ്സ്ക്യൂറ. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് കൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർ ജുനൈറ്റ് അലക്സ് ജോർഡി.

    Also Read- സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് ‘അമ്മ’യും മോഹൻലാലും പിന്മാറി; മാനേജ്മെന്റുമായി ഭിന്നത

    കൊറിയോഗ്രാഫി വിഷ്ണു ദേവ (മുംബൈ) & റിഷ്ദാൻ അബ്ദുൾ റഷീദ്. ഫിനാൻസ് കൺട്രോളർ ജയശ്രീ നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മുജീബ് ഒറ്റപ്പാലം. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ പരപ്പനങ്ങാടി. വിഷ്വൽ ഇഫക്ട്സ് പിക്ടോറിയൽ FX. സൗണ്ട് ഡിസൈൻ വിക്കി & കിഷൻ. സൗണ്ട് മിക്സ് അജിത് എ. ജോർജ്. ഡോൾബി അറ്റ്മോസ് മിക്സ് സപ്ത റെകോർഡ്സ്. DI ആക്ഷൻ ഫ്രെയിംസ് മീഡിയ. ടൈറ്റിൽ ഗ്രാഫിക്സ് സഞ്ചു ടോം ജോർജ്. പബ്ലിസിറ്റി ഡിസൈൻ മനു ഡാവിഞ്ചി. സഹനിർമ്മാണം സഹസ്ര എക്സ്പർടൈസ്‌. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് മേനോൻ & സുധീപ് മേനോൻ. പി. ആർ. ഒ. ശാന്തകുമാർ & സുജീഷ് കുന്നുമ്മക്കര.

    കാസർഗോഡ്, ഒറ്റപ്പാലം, മുംബൈ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച മൃദു ഭാവേ ദൃഢ കൃത്യേ ഉടൻ തിയേറ്ററുകളിലെത്തും.

    Published by:Rajesh V
    First published: