ആദ്യ ചിത്രവുമായി വിസ്മയാ മോഹൻലാലും കൂട്ടരും കുട്ടിക്കാനത്ത്; പ്രധാനവേഷത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ
- Published by:meera_57
- news18-malayalam
Last Updated:
എമ്പുരാനിലൂടെ അഭിനയരംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആൻ്റണി ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻസ്ട്രീം സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു
മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാലിനെ (Vismaya Mohanlal) നായികയാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ 17 തിങ്കളാഴ്ച കുട്ടിക്കാത്താരംഭിച്ചു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബർ 30ന് കൊച്ചിയിൽ അരങ്ങേറി.
ഒരു കൊച്ചു കുടുംബചിത്രമെന്ന് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ചിത്രത്തേക്കുറിച്ച് പറഞ്ഞിരുന്നു. അതിനപ്പുറത്തേക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകുമെന്ന് പ്രേക്ഷകർക്ക് സൂചനയുണ്ട്.
2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും 'തുടക്കം' ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. എമ്പുരാനിലൂടെ അഭിനയരംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആൻ്റണി ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻസ്ട്രീം സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു.
എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൻ്റണി പെരുമ്പാവൂരിൻ്റെ മകനാണ് ആശിഷ്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യം ചിത്രത്തിലുണ്ട്. ഒപ്പം ചില കൗതുകങ്ങളും പ്രതീക്ഷിക്കാം.
advertisement
ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂംഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് എബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ; പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: The shooting of 'Thudakkam', directed by Jude Antony Joseph and starring Mohanlal's daughter Vismaya Mohanlal in the lead role, began on Monday, November 17. The official launch of the film, produced by Antony Perumbavoor under the banner of Aashirvad Cinemas, took place in Kochi on October 30
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 18, 2025 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യ ചിത്രവുമായി വിസ്മയാ മോഹൻലാലും കൂട്ടരും കുട്ടിക്കാനത്ത്; പ്രധാനവേഷത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ


