ജോ ആൻഡ് ജോ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രം; സിജു വിത്സന്റെ 'സമാധാന പുസ്തകം' തിയേറ്ററിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന 'സമാധാന പുസ്തകം' ജൂലൈ 19ന് പ്രദർശനത്തിനെത്തുന്നു. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും അഭിനയിക്കുന്നു.
ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കഥ തിരക്കഥ സംഭാഷണം- എഡിജെ,
രവീഷ് നാഥ്, സി.പി. ശിവൻ, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, ഗാനരചന-സന്തോഷ് വർമ്മ, ജിസ് ജോയി, ടിറ്റോ പി. തങ്കച്ചൻ, സംഗീതം-ഫോർ മ്യൂസിക്സ്, എഡിറ്റിംഗ് -ചമൻ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ആർട്ട് ഡയറക്ടർ- വിനോദ് പട്ടണക്കാടൻ, മേക്കപ്പ്- വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ്- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ- റെനീത്, സക്കീർ ഹുസൈൻ, റനിത് രാജ്, ഡിഐ- ലിജു പ്രഭാകർ, വിഎഫ്എക്സ്- മാഗ്മിത്, ടൈറ്റിൽ ആനിമേഷൻ- നിതീഷ് ഗോപൻ, ഓഡിയോഗ്രാഫി- തപസ് നായ്ക്, സ്റ്റിൽസ്- സിനറ്റ് സേവ്യർ, പരസ്യകല- -യെല്ലോ ടൂത്ത്, ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: Siju Wilson movie Samadhana Pusthakam, which also marks the reunion of Jo and Jo team, is ready for theatres
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 21, 2024 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ജോ ആൻഡ് ജോ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രം; സിജു വിത്സന്റെ 'സമാധാന പുസ്തകം' തിയേറ്ററിലേക്ക്









