തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് റാലിക്കെതിരെ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍. റാലിയിൽ പെൺകുട്ടികൾ വാളേന്തി പ്രകടനം നടത്തിയതിനെതിരെ ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. കുട്ടികളുടെ കയ്യില്‍ വാള്‍ അല്ല, പുസ്തകം വെച്ച് കൊടുക്കണമെന്നും അവർക്ക് സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ഹരീഷ് കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിൻകര കീഴാറൂരില്‍ ആയുധമേന്തി വിഎച്ച്പി വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം.
ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് -
'പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ.'
മെയ് 22 ന് ആയിരുന്നു പെൺകുട്ടികൾ പങ്കെടുത്ത പഥസഞ്ചലനം. സംഭവത്തിൽ വാളേന്തി പഥസഞ്ചലനം നടത്തിയെന്ന പേരിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വാളേന്തിയുള്ള പ്രകടനത്തിന്‍റെ ദൃശ്യങ്ങളുമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ റൂറൽ ജില്ല പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
അവസാനമായി ട്വീറ്റ് ചെയ്ത ചിത്രം അറംപറ്റി; വിവാദങ്ങളുടെ കൂട്ടുകാരനായ മൂസേവാല
സ്വന്തം തലയിൽ തോക്ക് ചാരിവച്ച് ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേവലം ആഴ്ചകൾക്കുള്ളിലാണ് 28കാരനായ പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ (Sidhu Moose Wala) അന്ത്യം. മരണത്തിനു കീഴടങ്ങും മുൻപ് അദ്ദേഹത്തിനു നേരെ 30 റൗണ്ട് വെടിയുതിർക്കപ്പെട്ടിരുന്നു.
ശുഭ്ദീപ് സിംഗ് സിദ്ധു എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇദ്ദേഹം 2021 ഡിസംബറിൽ കോൺഗ്രസിൽ ചേരുകയും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയായ മാൻസയിൽ നിന്ന് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു.
മൂസേവാലയുടെ ഗാനങ്ങൾ മയക്കുമരുന്നും തോക്ക് കൊണ്ടുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പഞ്ചാബിലെ ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. തന്റെ വീഡിയോകളിൽ ആയുധങ്ങൾ പ്രചരിപ്പിക്കുന്നതിന് ഗായകനെതിരെ നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് പാൻഡമിക്കിന്റെ ആദ്യ തരംഗത്തിനിടെ, പഞ്ചാബ് പോലീസിന്റെ ഷൂട്ടിംഗ് റേഞ്ചിൽ റൈഫിൾ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ മൂസേവാല വിവാദത്തിലായിരുന്നു. ആ സമയത്ത് അദ്ദേഹം കോവിഡ് -19 നെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു, അതിനാൽ ഒരു പൊതുജനാരോഗ്യ പരിപാടിക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.