'കണ്ണ് നിറയിച്ച് അമരൻ' : ശിവകാർത്തികേയന്റെ കരിയർ ചെയ്ഞ്ച് ചിത്രം ;ആദ്യ ഷോയിൽ മികച്ച പ്രതികരണം

Last Updated:

എന്റർടെയ്‌നർ റോളുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശിവകാർത്തികേയന്റെ കരിയറിൽ തന്നെ മാറ്റം വരുത്തുന്ന റോളാണ് അമരനിലേതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

ശിവകാർത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം അമരൻ തീയേറ്ററുകളിൽ . ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത് .ആദ്യ ദിനത്തിൽ 12 കോടിയോളം രൂപ പ്രീ ബുക്കിങിലൂടെ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.രാജ് കുമാർ പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി എത്തുന്നു. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
advertisement
എന്റർടെയ്‌നർ റോളുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശിവകാർത്തികേയന്റെ കരിയറിൽ തന്നെ മാറ്റം വരുത്തുന്ന റോളാണ് അമരനിലേതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിന് വേണ്ടി ശിവകാർത്തികേയൻ നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷനും ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
advertisement
സായ് പല്ലവിയുടെ നായികാ കഥാപാത്രത്തിനും അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്. മലയാളി യുവതിയായുള്ള സായ് പല്ലവിയുടെ അഭിനയം ഏറെ മികച്ചതായിരുന്നെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളില്‍ പറയുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ, മലയാളി താരം ശ്യാം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'കണ്ണ് നിറയിച്ച് അമരൻ' : ശിവകാർത്തികേയന്റെ കരിയർ ചെയ്ഞ്ച് ചിത്രം ;ആദ്യ ഷോയിൽ മികച്ച പ്രതികരണം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement