advertisement

ഒരാളിലായ് മനം ഒരാളിലായ്... ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന 'ഐ.സി.യു.'വിലെ മെലഡി മമ്മൂട്ടി പുറത്തിറക്കി

Last Updated:

ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്

ഐ.സി.യു.
ഐ.സി.യു.
'താന്തോന്നി' എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐ.സി.യു.'വിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ പുറത്തിറക്കി നടൻ മമ്മൂട്ടി. 'ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്...' എന്ന് തുടങ്ങുന്ന ഗാനം ബി.കെ. ഹരിനാരായണൻ എഴുതി ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകി സൂരജ് സന്തോഷ് ആണ് ആലപിച്ചിരിക്കുന്നത്.
ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്.
തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്.
advertisement
ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ, ശബ്‍ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ, പി.ആർ.ഒ.: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
Summary: After the film 'Thanthonni', actor Mammootty has released the first song from George Varghese's new film 'I.C.U.' on social media. The song, which starts with 'Oralilai Manam Oralilai Aliyumathilolamai...' is written by B.K. Harinarayanan and composed by Jose Franklin, and sung by Sooraj Santhosh. The film, which stars Bibin George and Baburaj in the lead roles, is a suspense thriller. The film, produced by Jane Paul under the banner of Mini Studio, is set for a February release
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരാളിലായ് മനം ഒരാളിലായ്... ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന 'ഐ.സി.യു.'വിലെ മെലഡി മമ്മൂട്ടി പുറത്തിറക്കി
Next Article
advertisement
സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!
സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!
  • ബെംഗളൂരു യുവാവ് സൗഹൃദങ്ങൾ എക്സൽ ഷീറ്റിൽ ROI കണക്കാക്കി 6 വർഷമായി നിരീക്ഷിക്കുന്നു

  • 128-192 മണിക്കൂർ ചെലവഴിച്ചാൽ ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കാൻ കഴിയുമെന്ന് യുവാവ് കണ്ടെത്തുന്നു

  • സോഷ്യൽ മീഡിയയിൽ ഈ ഡാറ്റാ സൗഹൃദ സമീപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്

View All
advertisement