advertisement

വിദേശ വിപണികളെ വെല്ലുന്ന സൗകര്യങ്ങൾ; അത്യാധുനിക സൗകര്യങ്ങളോടെ പനച്ചമൂട് മാർക്കറ്റ് ഉദ്ഘാടനത്തിന് സജ്ജം

Last Updated:

|തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ 6.11 കോടി രൂപ ചെലവിൽ ഒന്നാം ഘട്ടം പൂർത്തിയാക്കിയ പനച്ചമൂട് പബ്ലിക്ക് മാർക്കറ്റ് തുറക്കുന്നു.

യോഗത്തിനിടെ 
യോഗത്തിനിടെ 
മലയോര മേഖലയുടെ വികസനക്കുതിപ്പിൽ നിർണ്ണായകമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടുകൊണ്ട് പനച്ചമൂട് പബ്ലിക്ക് മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. രാജഭരണകാലം മുതൽ കർഷകരുടെയും സാധാരണക്കാരുടെയും പ്രധാന ആശ്രയമായിരുന്ന ഈ ഗ്രാമീണ ചന്ത, വിദേശ രാജ്യങ്ങളിലെ വിപണികൾക്ക് സമാനമായ രീതിയിലാണ് നവീകരിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നിർമ്മാണ വിഭാഗം ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഇന്ന് ചേർന്നു. കിഫ്ബിയുടെ ധനസഹായത്തോടെ 20 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായ 6.11 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാനും അവർക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുമുള്ള മെച്ചപ്പെട്ട സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തീരദേശ വികസന കോർപ്പറേഷൻ്റെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
advertisement
മത്സ്യ-മാംസ വിപണനത്തിനും പച്ചക്കറികൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കുമായി പ്രത്യേക വിഭാഗങ്ങളും ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ യൂണിറ്റും ഈ പുതിയ മാർക്കറ്റ് കോംപ്ലക്സിൽ സജ്ജീകരിച്ചിട്ടുണ്ട്. നമ്മുടെ നാടിൻ്റെ വാണിജ്യ സ്വപ്നങ്ങൾക്ക് പുതിയ നിറം പകരുന്ന ഈ വിപണന സിരാകേന്ദ്രം ഉടൻ തന്നെ ജനങ്ങൾക്കായി തുറന്നുകൊടുക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വിദേശ വിപണികളെ വെല്ലുന്ന സൗകര്യങ്ങൾ; അത്യാധുനിക സൗകര്യങ്ങളോടെ പനച്ചമൂട് മാർക്കറ്റ് ഉദ്ഘാടനത്തിന് സജ്ജം
Next Article
advertisement
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോക്ടർക്ക് സസ്പെൻഷൻ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോക്ടർക്ക് സസ്പെൻഷൻ
  • നവജാതശിശു മരണം സംബന്ധിച്ച ചികിത്സാപ്പിഴവിന് ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ നടപ്പാക്കി

  • കൈക്കൂലി ആരോപണവും ശക്തമായ പ്രതിഷേധവും പിന്നാലെ ആരോഗ്യ വകുപ്പ് ഡോക്ടറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

  • പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം കുടുംബം നിയമനടപടികൾക്ക് തുടരുമെന്ന് അറിയിച്ചു.

View All
advertisement