advertisement

Urula | നൃത്ത ദിനത്തിനായി ബിജിബാലും കൂട്ടരും അണിയിച്ചൊരുക്കിയ ആൽബം 'ഉരുള' പുറത്തിറങ്ങി

Last Updated:

സംഗീത സംവിധായകൻ ബിജി ബാൽ ഈണം നൽകിയ പാട്ടിനൊപ്പം ചുവടു വെച്ചത് ഒരു കൂട്ടം യുവനർത്തകർ കൂടിയാണ്

ഉരുള
ഉരുള
ലോക നൃത്തദിനത്തോടനുബന്ധിച്ച് സംഗീത സംവിധായകൻ ബിജിബാലും (Bijibal) ഡോക്ടർ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന 'ഉരുള' എന്ന സംഗീത നൃത്ത ആൽബം താരം മഞ്ജു വാര്യർ പ്രേക്ഷകർക്ക് സമർപ്പിച്ചു. സംഗീത സംവിധായകൻ ബിജി ബാൽ ഈണം നൽകിയ പാട്ടിനൊപ്പം ചുവടു വെച്ചത് ഒരു കൂട്ടം യുവനർത്തകർ കൂടിയാണ്. ഒപ്പം, കുട്ടികളും കൂടി ചേർന്നപ്പോൾ കൂടുതൽ പേരുടെ പങ്കാളിത്തം വീഡിയോയുടെ മിഴിവ് കൂട്ടുന്നു. ബിജിബാലിന്റെ ഓഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു വാര്യർ വീഡിയോ പ്രേക്ഷകർക്കായി സമർപ്പിച്ചത്.
നൃത്തസംവിധാനം- ഡോ. ശ്രീജിത്ത് ഡാൻസിറ്റി, ഗാനരചന- സന്തോഷ് വർമ്മ, ആലാപനം- സൗമ്യ രാമകൃഷ്ണൻ, റാപ്പർ- ഫെജോ, DoP- ഷെൽബിൻ ടെന്നിസൺ ലിയോൺസ്.
ലോക ഡാൻസ് ദിനത്തലെത്തിയ തികച്ചും വ്യത്യസ്തമായ " ഉരുള " മ്യൂസിക് വീഡിയോ ഇതിനകം ഏറേ ശ്രദ്ധേയമായി.
Also read: ഉർവശി, ഐശ്വര്യ, പാർവതി, ലിജോമോൾ, രമ്യ; സ്ത്രീകഥാപാത്രങ്ങളുമായി മലയാള ചിത്രം 'ഹർ'
advertisement
എ.ടി. സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന മലയാളം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ചു സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന 'ഹർ' (Her movie) എന്ന ചിത്രത്തിന്റെ സംവിധാനം ലിജിൻ ജോസ്, നിർമ്മാണം അനീഷ് എം. തോമസ്, തിരക്കഥ അർച്ചന വാസുദേവ് ​​എന്നിവർ നിർവ്വഹിക്കുന്നു. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുക.
advertisement
ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സഹനിർമ്മാതാവായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ അനീഷ് എം. തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹർ’. സംവിധായകൻ ലിജിൻ ജോസ് ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 'ലോ പോയിന്റ്', എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ് ’ എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്. ലിജിന്റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ​​ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിർഭർ' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.
advertisement
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി. സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.
Summary: Bijibal and team have come up with a music album Urula on World Dance Day
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Urula | നൃത്ത ദിനത്തിനായി ബിജിബാലും കൂട്ടരും അണിയിച്ചൊരുക്കിയ ആൽബം 'ഉരുള' പുറത്തിറങ്ങി
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement