Srinish Aravind | റൺവേ: ഒരിടവേളയ്ക്ക് ശേഷം ശ്രീനിഷ് അരവിന്ദ് വീണ്ടും അഭിനയ മേഖലയിൽ

Last Updated:

ഒരിടവേളയ്ക്ക് ശേഷം ശ്രീനിഷ് വീണ്ടും അഭിനയലോകത്തു വ്യാപൃതനാകുന്നു. ഷോർട്ട് ഫിലിമിലൂടെയാണ് മടക്കം

റൺവേ
റൺവേ
പ്രണയം സീരിയലിലെ ശരൺ ജി. മേനോനെ മറക്കാനായിട്ടുണ്ടാവില്ല മലയാളി പ്രേക്ഷകർക്ക്. ശ്രീനിഷ് അരവിന്ദ് ആണ് ആ വേഷം കൈകാര്യം ചെയ്തത്. ബിഗ് ബോസിലെ മിന്നും പ്രകടനത്തിനും വളരെ മുൻപായിരുന്നു ഈ സീരിയൽ കഥാപാത്രത്തെ ശ്രീനിഷ് അവതരിപ്പിച്ചത്. ഭാര്യ പേളി മാണിയുടെ പേളി പ്രൊഡക്ഷൻസിന്റെ ഭാഗമാണ് ശ്രീനിഷ് അരവിന്ദ് ഇപ്പോൾ. പേളിക്കും മക്കൾക്കും ഒപ്പം വ്ലോഗ് ചെയ്യുന്ന തിരക്കിലാകും ശ്രീനിഷ് അരവിന്ദ് പലപ്പോഴും. ഒരിടവേളയ്ക്ക് ശേഷം ശ്രീനിഷ് വീണ്ടും അഭിനയലോകത്തു വ്യാപൃതനാകുന്നു. ഷോർട്ട് ഫിലിമിലൂടെയാണ് മടക്കം.
ലീ അലി സംവിധാനം ചെയ്ത് എബിൻ സണ്ണി നിർമ്മിച്ച് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'റൺവേ' എന്ന ഷോർട്ട് ഫിലിമിന്റെ ആദ്യ ഗാനം പുറത്തുവന്നു. L&E പ്രൊഡക്ഷൻസിന്റെ യുട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തത്. അശ്വിൻ റാം ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികൾ. ഇതിനോടകം തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങൾ നേടിയ ഷോർട്ട് ഫിലിം ആണ് 'റൺവേ'. തെന്നിന്ത്യൻ സിനിമകൾ പോലും അധികം ചർച്ച ചെയ്യാത്ത ഫാഷൻ ലോകത്തെ പിന്നാമ്പുറ കഥകൾ ആണ് ചിത്രം ചർച്ച ചെയ്യുന്നത്. കൊച്ചിയിൽ നടന്ന ഫാഷൻ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്നാണ് പ്രീവ്യൂയിൽ നിന്നും ലഭിക്കുന്ന സൂചന. നജോസാണ് ക്യാമറ, വികാസ് അൽഫോൻസ് ആണ് എഡിറ്റിംഗ്. എൽ ആൻഡ് ഈ പ്രൊഡക്ഷന്റെ തന്നെ യൂട്യൂബ് ചാനലിൽ ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യും.
advertisement
Summary: Returning to the acting industry, Srinish Aravind is starring in a short film that will soon be released. The actor, who is occupied with his wife Pearle Maaney's family vlogs, plays the protagonist in the short film 'Runway'. The movie is said to have featured behind-the-scenes information from the shadowy side of the modeling industry
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Srinish Aravind | റൺവേ: ഒരിടവേളയ്ക്ക് ശേഷം ശ്രീനിഷ് അരവിന്ദ് വീണ്ടും അഭിനയ മേഖലയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement