പുഷ്പരാജിന്റെ സെറ്റിലെത്തി ബാഹുബലി സംവിധായകൻ; രാജമൗലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി 'പുഷ്പ 2'

Last Updated:

തെലുങ്കിലെ സ്റ്റാർ ഡയറക്ടർ എസ്.എസ്. രാജമൗലിയാണ് 'പുഷ്പ 2' സെറ്റ് സന്ദർശിക്കാനായി കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്

അല്ലു അർജുൻ (Allu Arjun) നായകനാകുന്ന 'പുഷ്പ 2' സെറ്റിൽ എത്തിയ അപ്രതീക്ഷിത അതിഥിയെ വരവേറ്റ് സിനിമയുടെ അണിയറപ്രവർത്തകര്‍. തെലുങ്കിലെ സ്റ്റാർ ഡയറക്ടർ എസ്.എസ്. രാജമൗലിയാണ് 'പുഷ്പ 2' സെറ്റ് സന്ദർശിക്കാനായി കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്. രാജമൗലിക്കൊപ്പം സംവിധായകൻ സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും നിൽക്കുന്ന ചിത്രം ഊഷ്മളമായ അടിക്കുറിപ്പോടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ട്വീറ്റ് ചെയ്തത് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
"പുഷ്പയുടെ സെറ്റിൽ നിന്നുള്ള ഒരു ഐക്കണിക്ക് ചിത്രം. ഇന്ത്യൻ സിനിമയുടെ അഭിമാനം എസ്.എസ്. രാജമൗലി ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റുകൾ സന്ദർശിച്ചപ്പോൾ" എന്ന് കുറിച്ചുകൊണ്ടാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
'സംവിധായകരുടെ ബാഹുബലി' തൻ്റെ സെറ്റിലെത്തി എന്ന് കുറിച്ചുകൊണ്ടാണ് സുകുമാർ ഇൻസ്റ്റഗ്രാമിൽ തന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. 'പുഷ്പ 2 ൻ്റെ സെറ്റിൽ വച്ച് രാജമൗലി ഗാരുവിനെ കാണാൻ കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം സെറ്റിനെ കൂടുതൽ ഊർജ്ജസ്വലമാക്കി', ചിത്രം പങ്കുവെച്ചുകൊണ്ട് സുകുമാർ കുറിച്ചിരിക്കുകയാണ്.
advertisement
അല്ലു അർജുൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന 'പുഷ്പ 2' ഡിസംബർ 6ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാഗം വൻ വിജയം നേടിയതോടെ പുഷ്പയുടെ അടുത്ത അധ്യായത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.
'പുഷ്പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയാകുമെന്നാണ് സൂചന. ദേവി ശ്രീ പ്രസാദ് സംഗീതം നൽകുന്ന ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. പി.ആർ.ഒ.: ആതിര ദിൽജിത്ത്.
advertisement
Summary: S.S. Rajamouli, known for his iconic movies Baahubali and RRR paid a visit on the sets of Allu Arjun starrer Pushpa 2. The director was accorded a grand reception on the location by the makers of Pushpa
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പുഷ്പരാജിന്റെ സെറ്റിലെത്തി ബാഹുബലി സംവിധായകൻ; രാജമൗലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി 'പുഷ്പ 2'
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement