സെയ്‌ഫിനും സൽമാനുമൊപ്പം ധർമേന്ദ്ര നൃത്തം ചെയ്തതിനു പിന്നിലൊരു കഥയുണ്ട്; 'ഓം ശാന്തി ഓം' ക്യാമറയ്ക്ക് പിന്നിൽ

Last Updated:

ധർമേന്ദ്ര സെയ്ഫ് അലി ഖാനും സൽമാൻ ഖാനുമൊപ്പം നൃത്തം ചെയ്യുന്ന രംഗം ഓർക്കുന്നുണ്ടോ? അതൊന്നും സ്ക്രിപ്റ്റിന്റെ ഭാഗമല്ലായിരുന്നു

ഓം ശാന്തി ഓമിലെ അതിഥി വേഷം
ഓം ശാന്തി ഓമിലെ അതിഥി വേഷം
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം, മുതിർന്ന നടൻ ധർമേന്ദ്ര (Dharmendra) ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ്. വെറുമൊരു നടൻ മാത്രമല്ല ധർമേന്ദ്ര, തന്റെ കഴിവും ഒരിക്കലും മരിക്കാത്ത വ്യക്തിപ്രഭാവവും കൊണ്ട് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു. അദ്ദേഹം ചെയ്ത നിരവധി സിനിമകളിൽ, ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓമിലെ അതിഥി വേഷം അദ്ദേഹം സമ്മാനിച്ച ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നാണ്.
2007-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓമിലെ ദീവാംഗി ദീവാംഗി... ഗാനം ബോളിവുഡിൽ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിൽ ഒന്നായിരിക്കണം. ആ രംഗം ഗംഭീരമാക്കാൻ ഏതാണ്ട് മുഴുവൻ സിനിമാലോകവും ഒത്തുചേർന്നു. ചിത്രീകരണത്തെക്കുറിച്ചും സ്ക്രിപ്റ്റ് ചെയ്യാത്ത ഷോട്ടിലൂടെ മുതിർന്ന നടൻ ധർമേന്ദ്രയുടെ അതിഥി വേഷം അവിസ്മരണീയമായി മാറി എന്നതിനെക്കുറിച്ചും ഫറാ ഖാൻ അടുത്തിടെ ഒരു കഥ വെളിപ്പെടുത്തി.
സൽമാൻ ഖാൻ രാവിലെ ഷൂട്ട് ചെയ്യുകയും ധർമേന്ദ്രയുടെ അതിഥി വേഷം പകർത്താൻ ഒരു വൈകുന്നേര സ്ലോട്ട് പ്ലാൻ ചെയ്യുകയുമായിരുന്നു എന്ന് ഫറാ ഖാൻ ഒരു സംഭാഷണത്തിൽ പങ്കുവെച്ചു. തന്റെ ഷോട്ട് എടുത്ത ശേഷം, ധർമേന്ദ്രയുടെ നൃത്തം കാണാൻ സൽമാൻ നാല് മണിക്കൂർ കാത്തിരുന്നു. "സൽമാൻ ധരംജിയുടെ ഷോട്ട് കാണാൻ ഷാരൂഖിന്റെ വാനിൽ നാല് മണിക്കൂർ കാത്തിരുന്നു. അവിടെ ഉണ്ടാകേണ്ട ബാധ്യത അദ്ദേഹത്തിനില്ലായിരുന്നു. എന്നിരുന്നാലും മുതിർന്ന നടന്റെ പ്രകടനം കാണാൻ അദ്ദേഹത്തിന് അത്രയും ആവേശമായിരുന്നു" എന്ന് ഫറാ ഖാൻ.
advertisement
സൽമാന് കാത്തിരിക്കേണ്ട കാര്യമില്ലെങ്കിലും, ധർമേന്ദ്രയുടെ നൃത്തം കാണാൻ അദ്ദേഹം ആഗ്രഹിച്ചു. താമസിയാതെ, ഈ ആവേശം സെറ്റിലേക്ക് പടർന്നു. ധർമേന്ദ്ര സെയ്ഫ് അലി ഖാനും സൽമാൻ ഖാനുമൊപ്പം നൃത്തം ചെയ്യുന്ന രംഗം ഓർക്കുന്നുണ്ടോ? അതൊന്നും സ്ക്രിപ്റ്റിന്റെ ഭാഗമല്ലായിരുന്നു.
ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഫറാ പറഞ്ഞത് കേൾക്കാം: “അത് പ്ലാൻ ചെയ്തിരുന്നില്ല... അവർ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുകയായിരുന്നു… ധരം ജി നൃത്തം ചെയ്യുമ്പോൾ, അവർ ഷോട്ടിലേക്ക് ചാടി.” സെയ്ഫ് അലി ഖാൻ നേരിട്ട രസകരമായ ആശയക്കുഴപ്പവും അവർ ഓർമ്മിച്ചു. “നിങ്ങൾ സെയ്ഫിനെ കണ്ടാൽ, എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്."
മലയാളം വാർത്തകൾ/ വാർത്ത/Film/
സെയ്‌ഫിനും സൽമാനുമൊപ്പം ധർമേന്ദ്ര നൃത്തം ചെയ്തതിനു പിന്നിലൊരു കഥയുണ്ട്; 'ഓം ശാന്തി ഓം' ക്യാമറയ്ക്ക് പിന്നിൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement