'ഫെബ്രുവരിയിൽ വിവാഹം, ഏഴു പവന്റെ മാല വരെ റെഡിയാക്കി'; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി സുരേഷ് മടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു
കൊച്ചി: സിനിമ- സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ- വിനോദ ലോകം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം. 42ാം വയസിൽ സുബി മടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ്.
അവതാരക എന്ന നിലയിലാണ് സുബി മലയാളി പ്രേക്ഷകർക്കിടയിലെ ശ്രദ്ധേയയാകുന്നത്. മിമിക്രി സ്കിറ്റുകളിലൂടെയായിരുന്നു കലാരംഗത്തേക്ക് വരുന്നത്. സിനിമാലയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടി. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്‌റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും കിട്ടിയതാണെന്ന് സുബി പറയാറുണ്ട്.
Also Read- നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
advertisement
ജീവിതത്തിൽ ഒരു ബ്രെക്കപ്പ് നേരിട്ട സുബി, തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്’- സുബി പറഞ്ഞിരുന്നു.
എന്നാൽ തന്റെ വിവാഹം ഉടനെ ഉണ്ടാകും സത്യമായും ഉണ്ടാകും എന്നൊക്കെ പരിപാടിയിൽ താരം വ്യക്തമാക്കിയിരുന്നു. ‘എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാൾ എന്റെ ഒപ്പം കൂടിയിട്ടുണ്ട് ഇപ്പോൾ. പുള്ളിക്കാരൻ ഫെബ്രുവരിയിൽ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ട്’ – സുബി പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 22, 2023 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഫെബ്രുവരിയിൽ വിവാഹം, ഏഴു പവന്റെ മാല വരെ റെഡിയാക്കി'; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി സുരേഷ് മടങ്ങി