advertisement

സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

Last Updated:

ഇടതുമുന്നണിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് ശക്തി പകരുന്നതാണ് ഹൈക്കോടതിയുടെ വിധി

News18
News18
കൊച്ചി: നവകേരള സർവേയുമായി മുന്നോട്ട് പോയിരുന്ന സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെ സംഘടിപ്പിച്ച ഈ പരിപാടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയത്.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്താനെന്ന പേരിൽ 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയായിരുന്നു സർവേ നിശ്ചയിച്ചിരുന്നത്. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ നടത്തുന്ന രാഷ്ട്രീയ പരിപാടിയാണിതെന്ന് ഹർജിക്കാർ ആരോപിച്ചു.
പദ്ധതിക്കായി പ്രത്യേക ബജറ്റ് അലോക്കേഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ലെന്നും കോടതി കണ്ടെത്തി. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ പരിപാടി നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.
advertisement
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണിതെന്ന് പ്രതിപക്ഷവും തുടക്കം മുതൽ ആക്ഷേപം ഉന്നയിച്ചിരുന്നു. നിരവധി തവണ വാദം കേട്ട ശേഷമാണ് സാമ്പത്തിക അനുമതിയില്ലാത്ത പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വിധിച്ചത്.
സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകൾ സന്ദർശിക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതിക്കായി കോളേജ് വിദ്യാർത്ഥികളെയും വോളന്റിയർമാരെയും ഉപയോഗിക്കാൻ ഉത്തരവിട്ടിരുന്നു. പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത വോളന്റിയർമാരിൽ ഭൂരിഭാഗവും സിപിഎം പ്രവർത്തകരാണെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും പ്രതിപക്ഷം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഇടതുമുന്നണിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് ശക്തി പകരുന്നതാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
Next Article
advertisement
സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
  • നവകേരള സർവേയ്ക്ക് ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലെന്ന് ഹൈക്കോടതി കണ്ടെത്തി

  • സർക്കാരിന്റെ പദ്ധതി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധി, ഇടതുമുന്നണിയുടെ അജണ്ടയ്ക്ക് തിരിച്ചടി

  • സർവേയിൽ സിപിഎം പ്രവർത്തകരുടെ പങ്ക്, സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണം ശക്തം

View All
advertisement