advertisement

കൊറഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ

Last Updated:

തീരദേശ കർണാടക, കേരള പ്രദേശങ്ങളിൽ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് 'കൊറഗജ്ജ'

സുധീർ അത്താവർ, കൊറഗജ്ജ
സുധീർ അത്താവർ, കൊറഗജ്ജ
ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'കാന്താര'യിലെ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് 'കൊറഗജ്ജ'. ചിത്രം റിലീസ് ആകുന്നതിന് മുൻപ് സംവിധായകൻ സുധീർ അത്തവറും നിർമ്മാതാവ് ത്രിവിക്രം സപല്യയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിദ്യാധർ ഷെട്ടിയും ചേർന്ന് കുംഭമേളയിൽ പങ്കെടുത്ത് അനുഗ്രഹം തേടി. ത്രിവിക്രമ സിനിമാസ് & സക്സസ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കളായ കബീർ ബേദി, സന്ദീപ് സോപാർക്കർ, നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, ദക്ഷിണേന്ത്യൻ അഭിനേതാക്കളായ ഭവ്യ, ശ്രുതി എന്നിവർക്കൊപ്പം ആറ് ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന പാൻ-ഇന്ത്യൻ സിനിമയാണ് 'കൊറഗജ്ജ'. തീരദേശ കർണാടക, കേരള പ്രദേശങ്ങളിൽ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് 'കൊറഗജ്ജ'.
ഗായകരായ ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സുനിധി ചൗഹാൻ, ജാവേദ് അലി, അർമാൻ മാലിക്, സ്വരൂപ് ഖാൻ എന്നിവർ ചിത്രത്തിനായി പാടുന്നു. സുധീർ അത്താവറിൻ്റെ വരികൾക്ക് ഗോപി സുന്ദറിൻ്റെ സംഗീതം ജീവൻ പകരുന്നു.
advertisement
15-20-ലധികം സംവിധായകരും നിർമ്മാതാക്കളും കൊറഗജ്ജ പ്രഭുവിൻ്റെ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പല തടസ്സങ്ങൾ കാരണം അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ചിത്രീകരണത്തിനിടെ നിരവധി ആക്രമണങ്ങളും സംവിധായകൻ സുധീർ അത്താവർ നേരിട്ടുവത്രെ. മഹാ കുംഭമേളയ്ക്ക് ശേഷം, ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ ടീം ഒരുങ്ങുകയാണ്. പി.ആർ.ഒ. : വിവേക് വിനയരാജ്.
Summary: Sudhir Attavar, director of the movie Koragajja, and team attend the Maha Kumbh Mela. The film set on a pious note is slated for a release on the culmination of the Maha Kumbh Mela
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കൊറഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement