Bhagya Suresh | നന്പൻ ഡാ; ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് നേരം പുലരും മുൻപേ സൂപ്പർതാരങ്ങൾ എത്തി
- Published by:user_57
- news18-malayalam
Last Updated:
മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവർ പുലർച്ചെ തന്നെ ഗുരുവായൂർ പരിസരത്തെത്തി. ഇവിടുത്തെ കൺവെൻഷൻ സെന്ററിലാണ് താരങ്ങൾ
നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് നേരം പുലരും മുൻപേ ഗുരുവായൂരിലെത്തി സൂപ്പർ താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവർ പുലർച്ചെ തന്നെ ഗുരുവായൂർ പരിസരത്തെത്തി. ഇവിടുത്തെ കൺവെൻഷൻ സെന്ററിലാണ് താരങ്ങൾ. സുരേഷ് ഗോപിയുടെ കുടുംബവും വരൻ ശ്രേയസ് മോഹനും സ്ഥലത്തെത്തി ചേർന്നു. പരിചയക്കാരോടും, അഭ്യുദയകാംഷികളോടും മമ്മൂട്ടി കുശലാന്വേഷണം നടത്തുന്നുണ്ടായിരുന്നു. നടൻ ദിലീപും കുടുംബവും എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.
സൂപ്പർതാരങ്ങൾക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിലെ മുഖ്യ ആകർഷണം. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കൊച്ചിയിൽ എത്തിയിരുന്നു. ഇന്ന് രാവിലെ വിവാഹവേദിയിലേക്ക് പ്രധാനമന്ത്രിയെത്തും.
രാവിലെ 8.45 - 9 മണിക്കിടെയാണ് മുഹൂർത്തം. വിവാഹം കഴിഞ്ഞയുടൻ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ മടങ്ങും. വിവാഹത്തിലെ പങ്കാളിത്തം മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ പ്രചാരണത്തിനും ഈ സന്ദർശനം മുതൽക്കൂട്ടാകും എന്ന് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.
വിദേശ സർവകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യാ സുരേഷ് ഗോപി. വരൻ ശ്രേയസ് മേനോൻ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറക്കും എന്നാണ് സൂചന. സുരേഷ് ഗോപിയും ഭാര്യ രാധികയും മകൾ ഭാഗ്യയും ചേർന്ന് നേരിട്ടാണ് പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.
advertisement
Summary: Actor Mammootty, Mohanlal and Jayaram mark their presence early in the morning for Bhagya Suresh Gopi wedding in Guruvayur temple. The star-studded wedding will have Prime Minister Narendra Modi as the chief guest. Bhagya Suresh Gopi- Shreyas Mohan wedding shall be solemnised between 8.45 am and 9am
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 17, 2024 7:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bhagya Suresh | നന്പൻ ഡാ; ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് നേരം പുലരും മുൻപേ സൂപ്പർതാരങ്ങൾ എത്തി









