advertisement

സുരാജിന്റെ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' റിലീസ് തീയതി പ്രഖ്യാപിച്ചു; ടീസർ പുറത്ത്

Last Updated:

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ഈ മാസം 28ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
'ഒരുത്തി' എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി അബ്ദുൾ നാസ്സറാണ്. സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിൽ വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയമായി വരുന്നത്. ചിത്രത്തിൽ ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ, അമൽ രാജ്, നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
ചിത്രത്തിന്റെ ഛായാഗ്രാഹണം അഴകപ്പൻ, ഗാനരചന പ്രഭാവർമ്മ, സംഗീതം ഔസേപ്പച്ചൻ, എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ,
advertisement
സ്റ്റിൽസ് അനിൽ പേരാമ്പ്ര, പി ആർ ഒ മഞ്ജു ഗോപിനാഥ്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായിചിത്രീകരിച്ച സിനിമ ഡ്രീം ബിഗ് ഫിലിംസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
സുരാജിന്റെ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' റിലീസ് തീയതി പ്രഖ്യാപിച്ചു; ടീസർ പുറത്ത്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement