അങ്ങോട്ട് പോകാൻ നിൽക്കണ്ട, അവിടെ രജനികാന്ത് വരില്ല; വ്യാജ പ്രചാരണത്തിനെതിരെ തലൈവരുടെ ടീം

Last Updated:

ആരാധകരും പൊതുജനങ്ങളും ഈ പ്രഖ്യാപനത്തിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് നടൻ രജനികാന്തിന്റെ ടീം

രജനികാന്ത്
രജനികാന്ത്
മലേഷ്യയിലെ പ്രശസ്ത വിതരണ സ്ഥാപനമായ മാലിക് സ്ട്രീംസ് പ്രൊമോട്ട് ചെയ്യുന്ന 'മീറ്റ് ആൻഡ് ഗ്രീറ്റ്' മത്സരം നടൻ രജനികാന്തിന്റെ (Actor Rajinikanth) മുൻകൂർ അനുമതിയില്ലാതെ പ്രഖ്യാപിച്ചതാണെന്ന് വ്യക്തമാക്കി താരത്തിന്റെ ടീം. ആരാധകരും പൊതുജനങ്ങളും ഈ പ്രഖ്യാപനത്തിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് നടൻ രജനികാന്തിന്റെ ടീം അഭ്യർത്ഥിച്ചു.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ പബ്ലിഷിസ്റ്റ് റിയാസ് അഹമ്മദ് പറയുന്നതിപ്രകാരം: "പ്രിയപ്പെട്ടവരേ, നിലവിൽ മലേഷ്യയിൽ മാലിക് സ്ട്രീംസ് പ്രൊമോട്ട് ചെയ്യുന്ന 'മീറ്റ് & ഗ്രീറ്റ് തലൈവർ' മത്സരം പൂർണ്ണമായും അനധികൃതവും വ്യാജവുമാണെന്നും, തലൈവറിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രഖ്യാപിച്ചതാണെന്നും ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു."
"ആരാധകരും പൊതുജനങ്ങളും ഇതിൽ പങ്കെടുക്കുകയോ ഏർപ്പെടുകയോ ചെയ്യരുതെന്ന് ഞങ്ങൾ ശക്തമായി ഉപദേശിക്കുന്നു. ആരാധകർ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ഈ വിശദീകരണം പ്രചരിപ്പിക്കുന്നതിൽ നിങ്ങളുടെ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുന്നു."
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, വിതരണ സ്ഥാപനമായ മാലിക് സ്ട്രീംസ് അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു പ്രഖ്യാപന പോസ്റ്റർ പുറത്തിറക്കിയിരുന്നു. നടനെ നേരിൽക്കാണാൻ കഴിയും എന്ന തരത്തിലായിരുന്നു ഈ പോസ്റ്റർ വഴിയുള്ള പ്രചരണം.
advertisement
അതിൽ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഒരു പട്ടികയും ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാൻ, മത്സരാർത്ഥികൾ കൂലിയുടെ സിനിമാ ടിക്കറ്റുകൾ വാങ്ങി അവരുടെ ഇൻസ്റ്റഗ്രാം ഫീഡുകളിൽ (സ്റ്റോറികളിലല്ല) പോസ്റ്റ് ചെയ്യണമെന്ന് അതിൽ പറഞ്ഞിരുന്നു. അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പബ്ലിക് ആയിരിക്കണം. കൂടാതെ അവരുടെ പോസ്റ്റുകളിൽ #COOLIEWW2025 എന്ന ഹാഷ്‌ടാഗ് ഉൾപ്പെടുത്തണം.
ഒന്നിലധികം ഇടപാടുകളിലൂടെ ടിക്കറ്റുകൾ വാങ്ങാമെങ്കിലും സിനിമ, തീയതി, പ്രദർശന സമയം, ഹാൾ, സിനിമാ ലൊക്കേഷൻ എന്നിവ ഒന്നായിരിക്കണമെന്ന് പ്രസ്താവിച്ച വിതരണ സ്ഥാപനം, ഓഗസ്റ്റ് 21-നോ അതിനുശേഷമോ ഉള്ള ടിക്കറ്റുകൾ മാത്രമേ സ്വീകരിക്കൂയെന്ന് പറഞ്ഞിരുന്നു.
advertisement
ഓരോ ഇൻസ്റ്റഗ്രാം അക്കൗണ്ടിനും ഒരു എൻട്രി മാത്രമേ അനുവദിക്കൂ എന്നും, കുറഞ്ഞത് 50 ടിക്കറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നും വിതരണ സ്ഥാപനം പറഞ്ഞു. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്ന ആദ്യ മൂന്ന് പേർക്ക് സൂപ്പർസ്റ്റാർ രജനികാന്തുമായുള്ള ഒരു പ്രത്യേക മീറ്റ് & ഗ്രീറ്റ് നേടാനാകുമെന്ന് അവർ അവകാശപ്പെട്ടിരുന്നു.
Summary: Team Rajinikanth against the fake meet and greet campaign announced in Malaysia
മലയാളം വാർത്തകൾ/ വാർത്ത/Film/
അങ്ങോട്ട് പോകാൻ നിൽക്കണ്ട, അവിടെ രജനികാന്ത് വരില്ല; വ്യാജ പ്രചാരണത്തിനെതിരെ തലൈവരുടെ ടീം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement