സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ധരും ലാഭനഷ്ടത്തിൽ പങ്ക് വഹിക്കണമെന്ന് തമിഴ് നിർമാതാക്കൾ

Last Updated:

ഒടിടി റിലീസ് സമയത്തിൽ മാറ്റം വരുത്താനും അസോസിയേഷൻ തീരുമാനിച്ചു

TFPC
TFPC
ചെന്നൈ: വൻ ബജറ്റ് സിനിമകൾ ഇനി മുതൽ വരുമാനം പങ്കുവെക്കൽ (Revenue-Sharing) മാതൃകയിൽ നിർമിക്കാൻ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (TFPC) തീരുമാനിച്ചു. ഇതിലൂടെ, നടന്മാരും മുൻനിര സാങ്കേതിക വിദഗ്ധരും നിർമാതാക്കളോടൊപ്പം ലാഭവും നഷ്ടവും പങ്കുവെക്കേണ്ടിവരും. യോഗത്തിന് ശേഷം തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച്, തിയേറ്റർ റിലീസുകളിൽ നിന്നും ഒടിടി , സാറ്റലൈറ്റ് ബിസിനസുകളിൽ നിന്നും വരുമാനം കുറയുന്നത് മൂലം ഉണ്ടാകുന്ന കടുത്ത സാമ്പത്തിക സമ്മർദം ലഘൂകരിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
തിയേറ്റർ വരുമാനം സംരക്ഷിക്കുന്നതിനുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായി, ഒടിടി റിലീസ് സമയത്തിൽ വ്യത്യാസം വരുത്താനും അസോസിയേഷൻ തീരുമാനിച്ചു. പ്രധാന നടന്മാർ അഭിനയിക്കുന്ന സിനിമകൾക്ക് എട്ട് ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ അനുവാദമുള്ളൂ. ഇടത്തരം താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ ആറ് ആഴ്ചകൾക്ക് ശേഷവും ചെറിയ ബജറ്റ് ചിത്രങ്ങൾ നാല് ആഴ്ചകൾക്ക് ശേഷവും ഒടിടിയിൽ‌ റിലീസ് ചെയ്യാം.
ചെറിയ പ്രോജക്റ്റുകൾക്ക് അവസരം ഉറപ്പാക്കുന്നതിനായി, തിയേറ്റർ ഉടമകളുടെ അസോസിയേഷൻ്റെയും വിതരണക്കാരുടെ അസോസിയേഷൻ്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ഫിലിം റിലീസ് റെഗുലേഷൻ കമ്മിറ്റി രൂപീകരിക്കാനും ടിഎഫ്‌പി‌സി തീരുമാനിച്ചു.
advertisement
വർഷംതോറും പുറത്തിറങ്ങുന്ന 250 വരെ വരുന്ന ചെറിയ, ഇടത്തരം നിക്ഷേപമുള്ള സിനിമകൾക്ക് തിയേറ്റർ ഉറപ്പാക്കുകയാണ് ഈ കമ്മിറ്റിയുടെ ചുമതല," പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
മറ്റൊരു പ്രമേയത്തിലൂടെ, നടന്മാർ, സംവിധായകർ, മുൻനിര സാങ്കേതിക വിദഗ്ധർ എന്നിവർ വെബ് സീരീസുകളേക്കാൾ സിനിമകൾക്ക് മുൻഗണന നൽകണമെന്ന് ടിഎഫ്‌പി‌സി അഭ്യർത്ഥിച്ചു. ഡിജിറ്റൽ പ്രോജക്റ്റുകളുടെ അമിതമായ പ്രോത്സാഹനം സിനിമകളോടുള്ള പൊതുജന താൽപ്പര്യം കുറയ്ക്കുകയും സിനിമാ വ്യവസായത്തിൻ്റെ ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ഈ പ്രമേയം ലംഘിക്കുന്നവരുമായുള്ള സഹകരണം ബന്ധപ്പെട്ട യൂണിയനുകൾ ഉപേക്ഷിക്കണമെന്നും അവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാൻ തിയേറ്റർ ഉടമകളെ ഉപദേശിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
advertisement
ടിഎഫ്‌പി‌സിക്കൊപ്പം, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്‌സ് അസോസിയേഷനും തിയേറ്റർ ഉടമകളുടെ അസോസിയേഷനും‌ ചേർന്ന്, "സിനിമാ നിരൂപണത്തിൻ്റെ മറവിൽ അതിർവരമ്പുകൾ ലംഘിക്കുന്ന" യൂട്യൂബ് ചാനലുകൾക്കെതിരെ നിയമപരവും വ്യവസായതലത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
കൂടാതെ, അവാർഡ് ദാന ചടങ്ങുകളോ സംഗീത പരിപാടികളോ നടത്തുന്ന ഏതൊരു സ്വകാര്യ സ്ഥാപനവും ടിഎഫ്‌പി‌സി, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ എന്നിവയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് തീരുമാനിച്ചു. അനുമതിയില്ലാതെ ഇത്തരം പരിപാടികൾ നടത്തുന്നവർക്കെതിരെ നിയമപരവും വ്യവസായതലത്തിലുള്ളതുമായ നടപടിയെടുക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
advertisement
നിർമ്മാതാക്കൾക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും റോയൽറ്റികളും ഉറപ്പാക്കുന്നതിന് ടിഎഫ്‌പി‌സി വഴി നിയമനടപടികൾ ആരംഭിക്കാനും ജനറൽ ബോഡി തീരുമാനിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഷൂട്ടിംഗ് അനുമതി ലഭിക്കുന്നതിന് ഏകജാലക സംവിധാനം സ്ഥാപിച്ചതിനും, പ്രാദേശിക സേവന നികുതി 4 ശതമാനമായി കുറച്ചതിനും തമിഴ്‌നാട് സർക്കാരിന് അസോസിയേഷൻ നന്ദി അറിയിച്ചു. സിനിമാ പ്രവർത്തകർക്ക് താമസിക്കാനായി പയ്യനൂരിൽ 100 ഏക്കർ ഭൂമി അനുവദിച്ച ഉത്തരവ് പുതുക്കിയതിനും സർക്കാരിനോട് നന്ദി രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ധരും ലാഭനഷ്ടത്തിൽ പങ്ക് വഹിക്കണമെന്ന് തമിഴ് നിർമാതാക്കൾ
Next Article
advertisement
സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ധരും ലാഭനഷ്ടത്തിൽ പങ്ക് വഹിക്കണമെന്ന് തമിഴ് നിർമാതാക്കൾ
സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ധരും ലാഭനഷ്ടത്തിൽ പങ്ക് വഹിക്കണമെന്ന് തമിഴ് നിർമാതാക്കൾ
  • തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ വരുമാനം പങ്കുവെക്കൽ മാതൃകയിൽ സിനിമകൾ നിർമ്മിക്കാൻ തീരുമാനിച്ചു.

  • പ്രധാന നടന്മാർ അഭിനയിക്കുന്ന സിനിമകൾക്ക് എട്ട് ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടി റിലീസ് അനുവദിക്കൂ.

  • സിനിമാ നിരൂപണത്തിൻ്റെ മറവിൽ അതിർവരമ്പുകൾ ലംഘിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടികൾ സ്വീകരിക്കും.

View All
advertisement