തിരിച്ചടിയുടെ പരമ്പര തുടരുന്നു; വിജയ് ചിത്രം ജനനായകന് ഇനിയും പ്രദർശനാനുമതി ഇല്ല
- Published by:meera_57
- news18-malayalam
Last Updated:
'ജനനായകൻ' പൊങ്കലിന് മുന്നോടിയായി ജനുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്
തിയേറ്ററിലേക്ക് ഇനിയെന്ന് എന്ന ചോദ്യത്തിന് ഇനിയും മറുപടി കിട്ടാതെ വിജയ് (Thalapathy Vijay) ചിത്രം 'ജനനായകൻ' (Jana Nayagan). ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ റിലീസ് കൂടുതൽ വൈകുമെന്ന കാര്യത്തിൽ തീരുമാനമായി. എതിർവാദത്തിനായി സിംഗിൾ ജഡ്ജി സെൻസർ ബോർഡിന് സമയം നൽകണമായിരുന്നുവെന്നും ഹൈക്കോടതി പ്രസ്താവിച്ചു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പ്രദർശനനാനുമതി നൽകാതെ ജനനായകന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയില്ല. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് കേസിൽ പുതിയ വാദം മദ്രാസ് ഹൈക്കോടതിയിൽ ആരംഭിക്കും.
ജനുവരി 20ന് മദ്രാസ് ഹൈക്കോടതി ജനനായകൻ സെൻസർ കേസ് വിധി പറയാൻ മാറ്റിവെച്ചിരുന്നു. ജനുവരി 27ന് കേസിൽ വിധി പറയാനും വേണ്ടി മാറ്റുകയായിരുന്നു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ജനനായകൻ' പൊങ്കലിന് മുന്നോടിയായി ജനുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് റഫർ ചെയ്തതായി സെൻസർ ബോർഡ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനെ അറിയിച്ചു.
advertisement
തുടർന്ന് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, മാറ്റങ്ങൾ വരുത്തിയ ശേഷം ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് കോടതി ഉത്തരവിടുകയുമായിരുന്നു.
എന്നാൽ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബോർഡ് അപ്പീൽ നൽകി. തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം സ്റ്റേ ചെയ്യുകയും കേസ് പൊങ്കൽ അവധിക്ക് ശേഷം ജനുവരി 21 ലേക്ക് മാറ്റുകയും ചെയ്തു.
തുടർന്ന്, കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചു. ജനുവരി 15 ന് കേസ് പരിഗണിച്ചുവെങ്കിലും, സുപ്രീം കോടതി അവരുടെ ഹർജി തള്ളുകയും മദ്രാസ് ഹൈക്കോടതിയിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു.
advertisement
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ എന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരോടൊപ്പം ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും അഭിനയിക്കുന്നു.
Summary: The question of whether Vijay's (Thalapathy Vijay) film 'Jana Nayagan' will be released in theaters is still unanswered. The Madras High Court on Tuesday set aside the single judge's order to issue a censor certificate to the much-awaited film, deciding that the release will be delayed further. The high court also said that the single judge should have given time to the censor board to object
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 27, 2026 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തിരിച്ചടിയുടെ പരമ്പര തുടരുന്നു; വിജയ് ചിത്രം ജനനായകന് ഇനിയും പ്രദർശനാനുമതി ഇല്ല










