വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില് ഒരുങ്ങിയ 'ദി കാശ്മീര് ഫയല്സ്' 200 കോടി ക്ലബ്ബില്. മാര്ച്ച് 11നായിരുന്നു ചിത്രം റീലീസ് ചെയ്തത്. മാര്ച്ച് 18ന് 100 കോടി പിന്നിട്ടിരുന്നു. കോവിഡിന് ശേഷം വേഗത്തില് 200 കോടി ക്ലബ്ബില് കയറിയ ചിത്രമാണിത്.
കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തില് അനുപം ഖേര്, പല്ലവി ജോഷി, ദര്ശന് കുമാര് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തര്പ്രദേശില് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്ക്രീനുകളില് തുടങ്ങി, നിലവില് 108 സ്ക്രീനുകളിലാണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്.
കാശ്മീര് ഫയല്സ് പ്രേക്ഷകരില് പ്രത്യേകിച്ച് താഴ്വര വിട്ടുപോകാന് നിര്ബന്ധിതരാകുകയും ആ സമയത്ത് വളരെയധികം കഷ്ടപ്പാടുകള് അനുഭവിക്കേണ്ടി വരികയും ചെയ്ത കശ്മീരി ഹിന്ദുക്കളില് വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
ചിത്രത്തിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിപേര് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിനെതിരെ ബോംബെ ഹൈക്കോടതിയില് ഹര്ജിയും സമര്പ്പിച്ചിരുന്നു.മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്ത്തുന്ന കുപ്രചരണമാണ് ചിത്രമെന്നായിരുന്നു ഹര്ജി. എന്നാല് ഹര്ജി തള്ളിക്കൊണ്ട് മാര്ച്ച് 11 ന് ചിത്രത്തിന് റിലീസ് അനുമതി നല്കുകയായിരുന്നു.
#TheKashmirFiles crosses ₹ 200 cr mark 🔥🔥🔥... Also crosses *lifetime biz* of #Sooryavanshi... Becomes HIGHEST GROSSING *HINDI* FILM [pandemic era]... [Week 2] Fri 19.15 cr, Sat 24.80 cr, Sun 26.20 cr, Mon 12.40 cr, Tue 10.25 cr, Wed 10.03 cr. Total: ₹ 200.13 cr. #India biz. pic.twitter.com/snBVBMcIpm
— taran adarsh (@taran_adarsh) March 24, 2022
ഏകദേശം 630 സ്ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തതെങ്കിലും രാജ്യത്തുടനീളം കൂടുതല് പ്രദര്ശനങ്ങള് നടത്താന് ആളുകളുടെ മികച്ച പ്രതികരണങ്ങള് കാരണമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anupam kher, The Kashmir Files