ദി കേരള സ്റ്റോറി എന്ന സിനിമ കേരളത്തില്‍ ഏറെ വിവാദങ്ങൾക്ക് ഇടവെച്ചിരിക്കുകയാണ്. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ അരോപിക്കുന്നത്. ഇതേ സമയം ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ചിത്രത്തിലെ നായികയായ അദാ ശര്‍മ്മ പറയുന്നത്.
ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിൽക്കുകയും മയക്കുമരുന്ന് നൽകുകയും ബലമായി ഗർഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് കരുതുന്നതെന്ന് അദാ ശര്‍മ്മ പറയുന്നു.
ഞങ്ങള്‍ എല്ലാവരോടും സിനിമയ്ക്ക് വേണ്ടി പി.ആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ടെന്ന് നടി പറയുന്നു.
ഇത് തീവ്രവാദത്തിനെതിരായ സിനിമയാണ്. തന്‍റെ യൂട്യൂബ് അക്കൗണ്ടിലാണ് നടി പ്രതികരണം നടത്തിയത്. തന്‍റെ കേരള ബന്ധവും അദാ ഈ വീഡിയോയില്‍ പറയുന്നുണ്ട്. എന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. ഞങ്ങള്‍ പാലക്കാട് നിന്നാണ്. അച്ഛന്‍ തമിഴ്നാട്ടില്‍ നിന്നാണെന്നും നടി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.