പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
'ഈ ഭൂമിയുടെ പേരാണ് നാടകം' എന്ന പ്രശസ്തമായ ഗാനമടക്കം നിരവധി നാടകഗാനങ്ങൾ വിജേഷ് ആലപിച്ചിട്ടുണ്ട്
കോഴിക്കോട്: പ്രമുഖ നാടകപ്രവർത്തകൻ വിജേഷ് കെ.വി. അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിൽ മലയാള നാടകവേദിയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.
രചനയ്ക്കും സംവിധാനത്തിനും പുറമെ സംഗീതരംഗത്തും അദ്ദേഹം സജീവമായിരുന്നു. 'ഈ ഭൂമിയുടെ പേരാണ് നാടകം' എന്ന പ്രശസ്തമായ ഗാനമടക്കം നിരവധി നാടകഗാനങ്ങൾ വിജേഷ് ആലപിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 24, 2026 8:47 AM IST





