നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സെക്കന്റ് ഷോ അനുവദിക്കും, ആവശ്യങ്ങൾ പരിഗണിക്കും; തിയേറ്ററുകൾ ഒക്ടോബർ 25 മുതൽ തുറക്കും

  സെക്കന്റ് ഷോ അനുവദിക്കും, ആവശ്യങ്ങൾ പരിഗണിക്കും; തിയേറ്ററുകൾ ഒക്ടോബർ 25 മുതൽ തുറക്കും

  മന്ത്രി സജി ചെറിയാനും തിയേറ്റർ ഉടമകളും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഒക്ടോബർ 25 ന് തിയേറ്ററുകൾ തുറക്കുന്നത് മുതൽ സെക്കന്റ് ഷോ അനുവദിക്കും. മന്ത്രി സജി ചെറിയാനും തിയേറ്റർ ഉടമകളും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. എക്സിബിറ്റേഴ്സ് മുന്നോട്ടു വച്ച ആവശ്യങ്ങളും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

   തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു. വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും ഈ മാസം 28ന് അന്യഭാഷാ ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്യൂ. മലയാള സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.

   50 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിക്കും. സിനിമ കാണാൻ എത്തുന്നവരും തിയേറ്റർ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണം.   ആദ്യ ചിത്രം 'നോ ടൈം ടു ഡൈ'

   കേരളത്തിൽ തിയേറ്ററുകൾ തുറന്നാൽ ആദ്യമെത്തുക ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ' ആവും.

   ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'യിൽ ഡാനിയൽ ക്രെയ്ഗ് അവസാനമായി 007 വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സെപ്റ്റംബർ 30 ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ സിനിമ റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. യൂണിവേഴ്സൽ പിക്ചേഴ്സ് പ്രഖ്യാപന പ്രകാരം ഇന്ത്യയിൽ തുറക്കുന്ന തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു തീരുമാനം.

   'നോ ടൈം ടു ഡൈ' ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി ഭാഷകളിൽ ഇന്ത്യയിൽ റിലീസ് ചെയ്യും.

   2020 ഏപ്രിൽ നിശ്ചയിച്ചിരുന്ന റിലീസ് തീയതിയിൽ മൂന്ന് തവണ മാറ്റമുണ്ടായി. കോവിഡ് -19 പാൻഡെമിക് കാരണം കഴിഞ്ഞ വർഷം നവംബറിലേക്ക് റിലീസ് മാറ്റിയിരുന്നു. റിലീസ് തീയതി പിന്നീട് 2021 ഏപ്രിലിൽ ഉണ്ടാവുമെന്നായി.

   'നോ ടൈം ടു ഡൈ' സംവിധാനം ചെയ്തത് കാരി ജോജി ഫുകുനാഗയാണ്.

   Summary: Kerala theatres to open with 50 pc seating capacity and second show from October 25
   Published by:user_57
   First published:
   )}